റഷ്യൻ കടലിൽ കപ്പലുകൾക്ക് തീപിടിച്ചു; ഇന്ത്യക്കാരടക്കം 11 പേർ മരിച്ചുtimely news image

മോസ്കോ: റഷ്യയിലെ കെർഷ് കടലിടുക്കിൽ രണ്ട് കപ്പലുകൾക്ക് തീപിടിച്ച് 11 പേർ മരിച്ചു. ഇന്ത്യ, ലിബിയ, തുർക്കി എന്നിവിടങ്ങളിലുള്ളവരാണ് കപ്പലിലെ ജീവനക്കാർ. ക്രിമിയയെ റഷ്യയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്കിലാണ് സംഭവം. റഷ്യൻ സമുദ്രാതിർത്തിയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ടാൻസാനിയുടെ പതാക വഹിക്കുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. ഒന്നിൽ ദ്രവരൂപത്തിലുള്ള പ്രകൃതി വാതകവും മറ്റൊന്ന് ടാങ്കറുമായിരുന്നു. ഒന്നിൽ നിന്ന് മറ്റേതിലേക്ക് ഇന്ധനം മാറ്റുമ്പോഴാണ് തീപിടിത്തമുണ്ടായത്.  ഒരു കപ്പലിൽ 17 ജീവനക്കാരാണുള്ളത്. ഇതിൽ എട്ട് ഇന്ത്യക്കാരും ഒമ്പത് തുർക്കിക്കാരുമാണ്. തീപിടിത്തമുണ്ടായതിനു പിന്നാലെ ചില ജീവനക്കാർ രക്ഷപ്പെടാൻ കടലിലേക്ക് ചാടി. ഇതിൽ 12 പേരെ രക്ഷാപ്രവർത്തകർ കടലിൽ നിന്ന് രക്ഷിച്ചു. ഒമ്പതു പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. ഇവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്.Kerala

Gulf


National

International