ബിജെപിയില്‍ നിന്നാല്‍ ഭാവിയുണ്ടാകില്ല; കോണ്‍ഗ്രസില്‍ ചേരാന്‍ നാല് ബിജെപി എംഎല്‍എമാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു: കമല്‍നാഥ്timely news image

ഭോപ്പാല്‍: ബിജെപിയില്‍ നിന്നാല്‍ ഭാവിയുണ്ടാകില്ലെന്ന് നാല് ബിജെപി എംഎല്‍എമാര്‍ പറഞ്ഞതായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. കോണ്‍ഗ്രസില്‍ ചേരാനുള്ള താല്‍പ്പര്യം ഇവര്‍ പ്രകടിപ്പിച്ചതായും കമല്‍ നാഥ് പറഞ്ഞു. അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുന്നതായും കമല്‍ നാഥ് ആരോപിച്ചു. അഞ്ച് എംഎല്‍എമാര്‍ ഇതേക്കുറിച്ച് തന്നോട് പറഞ്ഞെന്നാണ് കമല്‍നാഥിന്റെ വെളിപ്പെടുത്തല്‍. കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും ബിജെപി കര്‍ഷകരെ പരിഹസിക്കുകയാണെന്നും കമല്‍ നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളിലാണ് രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാനുള്ള തീരുമാനത്തില്‍ കമല്‍നാഥ് ഒപ്പിട്ടത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു രണ്ട് ലക്ഷം രൂപ വരെയുള്ള കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നത്.Kerala

Gulf


National

International