കേരള റീ ബിൽഡ് എക്സെലൻസി അവാർഡ് നൽകുന്നു.timely news image

കേരള റീ ബിൽഡ്  എക്സെലൻസി അവാർഡ് 2019     ഡബ്ലിൻ : ഡബ്ലിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ദിര ഗാന്ധി സ്റ്റഡി സെന്ററും ഒ ഐ സി സി  അയർലണ്ടിന്റെയും    നേതൃത്വത്തിൽ കേരള റീ ബിൽഡ് എന്ന പേരിൽ എക്സെലൻസി അവാർഡ് നൽകുന്നു. കേരളത്തെ ആകമാനം തകർത്തു കളഞ്ഞ പ്രളയ ദുരന്തത്തെ അതിജീവിക്കാൻ കേരളത്തിൽ പുനരുദ്ധാരണത്തിനു നേതൃത്വം നൽകുന്ന വ്യക്തികളിൽ നിന്നും ജനപ്രതിനിധികളിൽനിന്നും ഏറ്റം മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന വ്യക്തിക്ക് ആണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ അവാർഡ് കമ്മിറ്റിയുടെ ചെയര്മാൻ    ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ ശ്രീ ജോർജ് കള്ളിവയലിൽ ആണ്. ശ്രീ അനീഷ് കെ ജോയി,  ശ്രീ  സാബു.വി.ജെ എന്നിവർ അംഗങ്ങളാണ്.    അവാർഡ് ജേതാവിനു ഡബ്ലിനിൽ വെച്ച് നടത്തപ്പെടുന്ന വിപുലമായ പരിപാടിയിൽ വെച്ച് അവാർഡ് ദാനം  നിർവഹിക്കപ്പെടും.        Kerala

Gulf


National

International