തൊടുപുഴയില്‍ യു ഡി എഫ്‌ അവിശ്വാസം ; എല്‍.ഡി.എഫ്‌ ചെയര്‍പേഴ്‌സണ്‍ പുറത്തായി.timely news image

തൊടുപുഴ : തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ എല്‍.ഡി.എഫിലെ മിനി മധു പുറത്തായി. യു ഡി എഫ്‌ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്‌ ബി ജെ പി പിന്തുണ നല്‍കിയതോടെയാണ്‌ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സി പി എമ്മിന്‌ നഷ്‌ടപ്പെട്ടത്‌. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത എല്‍.ഡി.എഫ്‌ കൗണ്‍സിലര്‍മാര്‍ വോട്ടിംഗിനുള്ള ബാലറ്റ്‌ വാങ്ങിയില്ല. സി പി എം കൗണ്‍സിലറായ സബീന ബിഞ്ചു വൈകിയെത്തിയതിനാല്‍ വോട്ടിംഗില്‍ പങ്കെടുക്കാനായില്ല. യു ഡി എഫിന്റെ 14 വോട്ടും ബി ജെ പിയുടെ 8 വോട്ടും ഉള്‍പ്പെടെ 22 വോട്ടിനാണ്‌ ചെയര്‍പേഴ്‌സണെ പുറത്താക്കിയത്‌.  കഴിഞ്ഞ ജൂണില്‍ ഒരാളുടെ കൈപ്പിഴവിലൂടെ നഷ്ടപ്പെട്ട ഭരണം തിരികെപ്പിടിക്കാനുള്ള യുഡിഎഫിന്റെ പ്രതീക്ഷകള്‍ക്കാണ്‌ ചിറകു മുളച്ചിരിക്കുന്നത്‌. അന്ന്‌ കേരള കോണ്‍ഗ്രസ്സ്‌ എമ്മിലെ ജെസ്സി ആന്റണിയ്‌ക്ക്‌ യു ഡി എഫിലെ റ്റി.കെ സുധാകരന്‍നായരുടെ കൈപ്പിഴവു മൂലമാണ്‌ ചെയര്‍പേഴ്‌സണ്‍ സ്ഥാനം നഷ്‌ടമായത്‌.  തൊടുപുഴ നഗരസഭയില്‍ ഇത്‌ രണ്ടാം തവണയാണ്‌ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്‌. 2 തവണയും യുഡിഎഫാണ്‌ അവിശ്വാസം അവതരിപ്പിച്ചത്‌ എന്നതും യാദൃച്ഛികമായി. 2003 ല്‍ എല്‍ഡിഎഫ്‌, ബിജെപി പിന്തുണയോടെ ചെയര്‍മാനായ കോണ്‍ഗ്രസ്‌ വിമതന്‍ മനോഹര്‍ നടുവിലേടത്തിന്‌ എതിരെയാണ്‌ നഗരസഭാ ചരിത്രത്തില്‍ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്‌. ഇത്‌ ബിജെപി പിന്തുണയോടെ പാസായി. ഇത്തവണയും ബിജെപി പിന്തുണച്ചാല്‍ ഇതേ സ്ഥിതി ഉണ്ടാകുമെന്നാണ്‌ സൂചന. ഇപ്പോള്‍ അവിശ്വാസം നേരിടുന്ന മിനി മധുവും 2003 ല്‍ അവിശ്വാസത്തിലൂടെ പുറത്തായ മനോഹര്‍ നടുവിലേടത്തും ഒളമറ്റം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നവര്‍ ആണെന്നതും യാദൃച്ഛികമായി. മിനി മധു നറുക്കെടുപ്പിലൂടെയാണ്‌ അധ്യക്ഷ പദവിയിലെത്തിയത്‌.എന്നാല്‍ മനോഹര്‍ നടുവിലേടത്ത്‌ യുഡിഎഫ്‌ തീരുമാനത്തിന്‌ വിരുദ്ധമായി കോണ്‍ഗ്രസ്‌ വിമതനായി രംഗത്ത്‌ വന്ന്‌ എല്‍ഡിഎഫ്‌, ബിജെപി പിന്തുണയോടെയാണ്‌ ചെയര്‍മാന്‍ ആയത്‌. ആറ്‌ മാസത്തിനു ശേഷം യുഡിഎഫ്‌ കൊണ്ടു വന്ന അവിശ്വാസത്തിനു അനുകൂലമായി അന്ന്‌ ബിജെപിയും വോട്ട്‌ ചെയ്‌തതോടെയാണ്‌ മനോഹര്‍ പുറത്തായത്‌.Kerala

Gulf


National

International