പു​തി​യ വാ​ഗ​ണ്‍ ആ​ര്‍ വി​പ​ണി​യി​ൽ തരംഗമാകുന്നുtimely news image

കൊ​ച്ചി: മാ​രു​തി സു​സൂ​ക്കി​യു​ടെ മൂ​ന്നാം ത​ല​മു​റ വാ​ഗ​ണ്‍ ആ​ര്‍ വി​പ​ണി​യി​ല്‍ എ​ത്തി. ക​രു​ത്തു​റ്റ രൂ​പ​ക​ൽ​പ്പ​ന, വി​ശാ​ല​മാ​യ ഉ​ള്‍ഭാ​ഗം, ഏ​റ്റ​വും സു​ഖ​ദാ​യ​കം, അ​ടു​ത്ത ത​ല​മു​റ ഇ​ന്‍ഫോ ടെ​യ്ന്‍മെ​ന്‍റ് സി​സ്റ്റം, അ​ഡ്വാ​ന്‍സ്ഡ് കെ ​സീ​രീ​സ് എ​ഞ്ചി​ന്‍, ഏ​റ്റ​വും മി​ക​ച്ച ഇ​ന്ധ​ന​ക്ഷ​മ​ത എ​ന്നി​വ​യാ​ണ് പു​തി​യ വ​ലി​യ വാ​ഗ​ണ്‍ ആ​റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍. അ​ഞ്ചാം ത​ല​മു​റ ഹാ​ര്‍ടെ​ക്റ്റ് പ്ലാ​റ്റ് ഫോ​മി​ലാ​ണ് പു​തി​യ വാ​ഗ​ണ്‍ ആ​ര്‍ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. തി​ക​ഞ്ഞ സു​ര​ക്ഷി​ത​ത്വം ആ​ണ് ഹാ​ര്‍ടെ​ക്റ്റ് പ്ലാ​റ്റ് ഫോം ​പ്ര​ദാ​നം ചെ​യ്യു​ന്ന​ത്. ആ​ക​ര്‍ഷ​ണീ​യ​മാ​യ രൂ​പ​ക​ൽ​പ​ന, വി​ശാ​ല​മാ​യ ഉ​ള്‍ഭാ​ഗം, സ്മാ​ര്‍ട്ട് പ്ലേ ​സ്റ്റു​ഡി​യോ, ഓ​ട്ടോ​ഗീ​യ​ര്‍ ഷി​ഫ്റ്റ് സാ​ങ്കേ​തി​ക വി​ദ്യ എ​ന്നി​വ പു​തി​യ വാ​ഗ​ണ്‍ ആ​റി​നെ ഇ​ന്ത്യ​ന്‍ കു​ടും​ബ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ പ്രി​യ​ങ്ക​ര​മാ​ക്കു​മെ​ന്ന് മാ​രു​തി സു​സൂ​ക്കി ഇ​ന്ത്യ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റും സി​ഇ​ഒ യു​മാ​യ കെ​നി​ച്ചി അ​യു​ക്കാ​വ പ​റ​ഞ്ഞു. 2.2 ദ​ശ​ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വാ​ഗ​ണ്‍ ആ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പു​തി​യ വ​ലി​യ വാ​ഗ​ണ്‍ ആ​ര്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി മാ​രു​തി സു​സൂ​ക്കി​യും പ​ങ്കാ​ളി​ക​ളും ചേ​ര്‍ന്ന് 670 കോ​ടി രൂ​പ​യാ​ണ്. നി​ക്ഷേ​പി​ച്ച​ത് ഏ​റ്റ​വും തി​ക​ഞ്ഞ സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് വാ​ഗ​ണ്‍ ആ​റി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.   1.01 എ​ല്‍ എ​ൻ​ജി​ന് പു​റ​മേ അ​തി​ശ​ക്ത​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന 1.2 എ​ല്‍ എ​ൻ​ജി​നു​മാ​യാ​ണ് പു​തി​യ വാ​ഗ​ണ്‍ ആ​ര്‍ എ​ത്തു​ന്ന​ത്. 1.2 എ​ല്‍ പ​തി​പ്പ്. ഒ​രു ലി​റ്റ​റി​ന് 21.5 കി​ലോ​മീ​റ്റ​റാ​ണ് ന​ല്കു​ക. 1.0 എ​ല്‍ പ​തി​പ്പാ​ക​ട്ടെ 22.5 കി​ലോ​മീ​റ്റ​റാ​ണ് ല​ഭ്യ​മാ​ക്കു​ക. നി​ല​വി​ലു​ള്ള മോ​ഡ​ലി​നേ​ക്കാ​ള്‍ 10 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. ഡ്രൈ​വ​ര്‍ എ​യ​ര്‍ ബാ​ഗ്, ആ​ന്‍റി​ലോ​ക് ബ്രേ​യി​ക്കി​ങ്ങ് സി​സ്റ്റം, ഇ​ല​ക്ട്രോ​ണി​ക് ബ്രേ​യ്ക്ക് ഫോ​ഴ്സ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍, മു​ന്‍സീ​റ്റ് ബെ​ല്‍റ്റ് സ്പീ​ഡ് അ​ല​ര്‍ട്ട് സി​സ്റ്റം, റി​യ​ര്‍ പാ​ര്‍ക്കി​ങ്ങ് സെ​ന്‍സ​ര്‍ എ​ന്നി​വ​യെ​ല്ലാം സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണ്. സ്മാ​ര്‍ട്ട് പ്ലേ ​സ്റ്റു​ഡി​യോ ഇ​ന്‍ഫോ​ടെ​യി​ന്‍മെ​ന്‍റ് സി​സ്റ്റ​മാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. 17.78 സെ​ന്‍റി​മീ​റ്റ​ര്‍ വ​ലി​പ്പ​മു​ള്ള സ്മാ​ര്‍ട്ട് പ്ലേ ​സ്റ്റു​ഡി​യോ​യി​ല്‍ സ്മാ​ര്‍ട്ട്ഫോ​ണ്‍, ക്ലൗ​ഡ് അ​ധി​ഷ്ടി​ത സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. പേ​ള്‍പൂ​ള്‍ സൈ​ഡ് നീ​ല, പേ​ള്‍ ന​ട്ട്മെ​ഗ് ബ്രൗ​ണ്‍, മാ​ഗ്മ​ഗ്രേ, ഓ​ട്ടം ഓ​റ​ഞ്ച്, സി​ല്‍ക്കി സി​ല്‍വ​ര്‍, സു​പ്പീ​രി​യ​ര്‍ വൈ​റ്റ് എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ല​ഭ്യം. 1.2 എ​ല്‍ പ​തി​പ്പി​ന്‍റെ വി​ല 4.89 ല​ക്ഷം മു​ത​ല്‍ 5.69 ല​ക്ഷം വ​രെ​യാ​ണ്. 1.0 എ​ല്‍ എ​ൻ​ജി​ന്‍ പ​തി​പ്പി​ന്‍റെ വി​ല 4.19 ല​ക്ഷം മു​ത​ല്‍ 5.16 ല​ക്ഷം വ​രെ​യും. Kerala

Gulf


National

International