രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാൻ ശ്രമം; ചൈത്രയ്ക്കെതിരെ മുഖ്യമന്ത്രിtimely news image

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിന്‍റെ നടപടിക്കെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ളൊരു നീക്കമായിരുന്നു സിപിഎം ജില്ല കമ്മിറ്റി ഓഫിസിലെ റെയ്ഡ്. പാർട്ടി ഓഫിസുകൾ ഇത്തരം പരിശോധന‌യ്ക്ക് വിധേയമാക്കാറില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പാർട്ടി ഓഫിസുകൾ ജനാധിപത്യത്തിന്‍റെ ഭാഗമാണ്. അന്വേഷണങ്ങളോട് രാഷ്‌ട്രീയ പാർട്ടികൾ സഹകരിക്കാറുണ്ട്. പൊലീസ് റെയ്ഡ് സംബന്ധിച്ച് സിപിഎം നൽകിയ പരാതി ഡിജിപി അന്വേഷിക്കും. എല്ല പാർട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കണം. ഇതാണ് സർക്കാർ നയം. വ്യത്യസ്തമായ ‌സമീപനമുണ്ടായാൽ യുക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യ‌ക്തമാക്കി. പൊതുപ്രവർത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. ചൈത്ര തെരേസ ജോണിനെതിരായ നടപടി നിയമസഭയിൽ സബ്മിഷനായി കൊണ്ടുവന്നപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.Kerala

Gulf


National

International