മാര്‍പാപ്പയെ വരവേല്‍ക്കാനൊരുങ്ങി മാതാവ് മറിയത്തിന്റെ പള്ളിtimely news image

അബുദാബി: മാര്‍പാപ്പയുടെ വരവില്‍ യുഎഇയിലെ സഹിഷ്ണുതയുടെയും പൈതൃകത്തിന്റെയും സന്ദേശങ്ങള്‍ മുഴങ്ങുന്ന മറിയം, ഉം ഈസ പള്ളി (മേരി ദ് മദര്‍ ഓഫ് ജീസസ് മോസ്‌ക്) പുതിയൊരു ചരിത്രത്തിന്റെ പിറവിക്കായി ഒരുങ്ങിയിരിക്കുകയാണ്. മറിയത്തിന്റെ പേരില്‍ രാജ്യാന്തര പ്രശസ്തി നേടിയ ഈ മസ്ജിദില്‍ എളിമയുടെ വലിയ സന്ദേശവുമായി ലോകത്തിന്റെ പ്രിയപ്പെട്ട ഇടയന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. ഫെബ്രുവരി അഞ്ചിന് സെന്റ് ജോസഫ് ദേവാലയത്തിലെത്തുന്ന മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഇവിടം സജ്ജമായപ്പോള്‍ അതിനേക്കാള്‍ വലിയ ഒരുക്കങ്ങളാണ് മസ്ജിദില്‍ നടക്കുന്നത്.ഏതാനും ക്രൈസ്തവ ദേവാലയങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയുടെ മുദ്രയായാണ് ഈ മുസ്‌ലിം പള്ളി സ്ഥിതി ചെയ്യുന്നത്. മസ്ജിദ് മറിയം ഉമ്മു ഈസ അതായത് യേശുവിന്റെ മാതാവ് മറിയത്തിന്റെ പള്ളി എന്നാണ് ഈ പേരിന്റെ അര്‍ഥം. 1989 ല്‍ നിര്‍മിച്ച പള്ളിക്ക് മുഹമ്മദ് ബിന്‍ സായിദ് മോസ്‌ക് എന്നായിരുന്നു പേരിട്ടത്. പിന്നീട് 2017 ജൂണ്‍ 14നാണ് മേരി, ദ് മദര്‍ ഓഫ് ജീസസ് മോസ്‌ക് എന്ന് പുനര്‍നാമകരണം ചെയ്തത്. അതുകൊണ്ടുതന്നെ മതസൗഹാര്‍ദത്തിന്റെ സ്‌നേഹ മതില്‍ പങ്കിടുന്ന മസ്ജിദിലും മാര്‍പാപ്പയുടെ സാന്നിധ്യമുണ്ടാകുമെന്ന് കരുതുന്നവര്‍ ഏറെയാണ്. വലിയ പ്രതീക്ഷകളോടെയും ആരാധനയോടെയും കാത്തിരിക്കുകയാണവര്‍.Kerala

Gulf


National

International