യു​​വാ​​വി​​നെ ‌ത​​ട്ടി​​യെ​​ടു​​ത്ത് ക​​ട​​ന്ന കാ​​ർ ഇ​​ടി​​ച്ചു സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു



timely news image

കൊ​​ച്ചി: യു​​വാ​​വി​​നെ ത​​ട്ടി​​യെ​​ടു​​ത്തു കാ​​റി​​ൽ പോ​​വു​​ക​​യാ​​യി​​രു​​ന്ന അ​​ക്ര​​മി​​ക​​ൾ പൊ​​ലീ​​സി​​ന്‍റെ വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന വെ​ട്ടി​ച്ച് അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ ക​​ട​​ന്നു ക​​ള​​യാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ കാ​​ർ ഇ​​ടി​​ച്ചു സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു. വാ​​ഹ​​നം ഉ​​പേ​​ക്ഷി​​ച്ചു ക​​ട​​ന്ന സം​​ഘ​​ത്തി​​ലെ ര​​ണ്ടു പേ​​രെ പൊ​​ലീ​​സ് പി​​ന്നീ​​ടു പി​​ടി​​കൂ​​ടി. ബ​​ന്ദി​​യാ​​ക്ക​​പ്പെ​​ട്ട യു​​വാ​​വ് കാ​​റി​​ൽ നി​​ന്നു ചാ​​ടി​​യി​​റ​​ങ്ങി ര​​ക്ഷ​​പെ​​ട്ടു. കു​​മ്പ​​ള​​ങ്ങി ആ​​ലും​​പ​​റ​​മ്പി​​ൽ തോ​​മ​​സ് (63) ആ​​ണു ദാ​​രു​​ണ​​മാ​​യി മ​​രി​​ച്ച​​ത്.  ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നി​​ര​​വ​​ധി‌ കേ​​സു​​ക​​ളി​​ൽ പ്ര​​തി​​ക​​ളാ​​യ മ​​ട്ടാ​​ഞ്ചേ​​രി പാ​​ണ്ടി​​ക്കു​​ഴി തൈ​​യ്ക്ക​​ൽ ഹൗ​​സി​​ൽ ലൂ​​ദ​​ർ ബെ​​ൻ (30), മ​​ട്ടാ​​ഞ്ചേ​​രി ന​​സ്ര​​ത്ത് പീ​​ടി​​ക​​പ്പ​​റ​​മ്പി​​ൽ ജോ​​ൺ പോ​​ൾ (ഡാ​​നി 33) എ​​ന്നി​​വ​​രെ എ​​റ​​ണാ​​കു​​ളം ടൗ​​ൺ സൗ​​ത്ത് പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. 22നു ​​വൈ​​കി​​ട്ടു പ​​ന​​മ്പി​​ള്ളി​​ന​​ഗ​​ർ ഐ​​ഒ​​സി​​ക്കും ഷി​​പ്പ്‌​​യാ​​ർ​​ഡി​​നും ഇ​​ടെ​​യു​​ള്ള വ​​ള​​വി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.​ പെ​​രു​​മ്പാ​​വൂ​​ർ കു​​റ്റി​​പ്പാ​​ടം റോ​​ഡ് സ​​ര​​സ്വ​​തി​​ഭ​​വ​​നി​​ൽ വി​​നീ​​തി​​നെ (27) ആ​​ണ് ഇ​​രു​​വ​​രും ചേ​​ർ​​ന്നു യു​​വാ​​വി​​ന്‍റെ ത​​ന്നെ കാ​​റി​​ൽ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യ​​ത്. വി​​നീ​​തും ബെ​​ന്നും ത​​മ്മി​​ൽ മൂ​​ന്നു കൊ​​ല്ല​​മാ​​യി വ്യ​​ക്തി​​വൈ​​രാ​​ഗ്യ​​ത്തി​​ലാ​​ണ്.  ഒ​​രു പെ​​ൺ​​കു​​ട്ടി​​യു​​ടെ ഫെ​​യ്സ്ബു​​ക്ക് പോ​​സ്റ്റി​​ൽ ക​​മ​​ന്‍റി​​ട്ട​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണി​​ത്. ചൊ​​വ്വാ​​ഴ്ച വൈ​​കി​​ട്ട‌ു പ​​ന​​മ്പി​​ള്ളി ന​​ഗ​​റി​​ലെ ഒ​​രു ഹോ​​ട്ട​​ലി​​ൽ ഭ​​ക്ഷ​​ണം വാ​​ങ്ങാ​​ൻ സ്വ​​ന്തം കാ​​റി​​ലെ​​ത്തി​​യ വി​​നീ​​തി​​നെ പ്ര​​തി​​ക​​ൾ ചേ​​ർ​​ന്നു മ​​ർ​​ദ്ദി​​ക്കു​​ക​​യും താ​​ക്കോ​​ൽ ത​​ട്ടി​​യെ​​ടു​​ത്തു കാ​​റി​​ൽ ക‌​​യ​​റ്റു​​ക​​യും ചെ​​യ്തു. തു​​ട​​ർ​​ന്നു ലോ​​ഡ്ജി​​ൽ കൊ​​ണ്ടു പോ​​യി 30,000 രൂ​​പ ആ​​വ​​ശ്യ​​പ്പെ​​ട്ടു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും വീ​​ണ്ടും മ​​ർ​​ദി​​ക്കു​​ക​​യും ചെ​​യ്ത​​തെ​​ന്നു വി​​നീ​​തി​​ന്‍റെ മൊ​​ഴി​​യി​​ൽ പ​​റ​​യു​​ന്നു.  തു​​ട​​ർ​​ന്നു വൈ​​കി​​ട്ടു കാ​​റി​​ൽ ബ​​ലം​ പ്ര​​യോ​​ഗി​​ച്ചു കൊ​​ണ്ടു പോ​​കു​​ന്ന​​തി​​നി​​ടെ​​യാ​​ണു ഷി​​പ്പ്‌​​യാ​​ർ​​ഡി​​നു സ​​മീ​​പം പൊ​​ലീ​​സി​​ന്‍റെ വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യി​​ൽ കാ​​ർ കു​​രു​​ങ്ങി​​യ​​ത്. ഈ ​​സ​​മ​​യം ഡോ​​ർ തു​​റ​​ന്നു പു​​റ​​ത്തു ചാ​​ടി​​യ വി​​നീ​​ത് ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നു നി‌‌​​ല​​വി​​ളി​​ച്ചു പൊ​​ലീ​​സ് സം​​ഘ​​ത്തി​​ന​​ടു​​ത്തേ​​ക്ക് പാ​​ഞ്ഞു. ഇ​​തു​​ക​​ണ്ട് ബെ​​ൻ അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ കാ​​ർ മു​​ന്നോ​​ട്ട് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ആ​​ണ് എ​​തി​​ർ​​ദി​​ശ​​യി​​ൽ വ​​ന്ന സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ച്ച​​ത്.  കാ​​ർ ഇ​​ടി​​ച്ചു തെ​​റി​​ച്ചു വീ​​ണ തോ​​മ​​സി​​ന്‍റെ ദേ​​ഹ​​ത്തു കൂ​​ടി ട​​യ​​ർ ക​​യ​​റി​​യി​​റ​​ങ്ങി​​യെ​​ങ്കി​​ലും പ്ര​​തി​​ക​​ൾ നി​​ർ​​ത്താ​​തെ ഓ​​ടി​​ച്ചു പോ​​യി. പൊ​​ലീ​​സ് സം​​ഘം പി​​ന്തു​​ട​​ർ​​ന്നെ​​ങ്കി​​ലും കി​​ട്ടി​​യി​​ല്ല. കൊ​​ച്ചി മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച തോ​​മ​​സ് അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ​​യാ​​ണ് മ​​രി​​ച്ച​​ത്. ക​​ഴു​​ത്തി​​ന് സാ​​ര​​മാ​​യി പ​​രു​​ക്കേ​​റ്റി​​രു​​ന്നു. പ്ര​​തി​​ക​​ൾ ഉ​​പേ​​ക്ഷി​​ച്ചു ക​​ട​​ന്ന കാ​​ർ ക​​ട​​വ​​ന്ത്ര ഭാ​​വ​​ൻ​​സ് സ്കൂ​​ൾ പ​​രി​​സ​​ര​​ത്തു നി​​ന്ന് രാ​​ത്രി ക‌​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.  ബെ​​ന്നി​​നെ​​യും ഡാ​​നി​​യേ​​യും മ​​ട്ടാ​​ഞ്ചേ​​രി ചു​​ള്ളി​​ക്ക​​ലി​​ൽ നി​​ന്നും ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. മ​​ര​​ട്, ക​​ട​​വ​​ന്ത്ര, സൗ​​ത്ത് പൊ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ നി​​ര​​വ​​ധി ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​ണ് ബെ​​ൻ. മ​​രി​​ച്ച തോ​​മ​​സി​​ന്‍റെ മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു കൊ​​ടു​​ത്തു. പ​​ള്ളി​​യി​​ലെ കൊ​​യ​​ർ സം​​ഘ​​ത്തി​​ലെ കീ ​​ബോ​​ർ​​ഡ് വാ​​ദ​​ക​​നാ​​യി​​രു​​ന്നു. എ​​സ്ഐ​​മാ​​രാ​​യ ദ്വി​​ജേ​​ഷ്, റോ​​യി, ബാ​​ല​​ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​ത‌ൃ​​ത്വ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം.



Kerala

Gulf


National

International