സൗദിയിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലന പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയംtimely news image

റിയാദ്: സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലന പദ്ധതിയുമായി സൗദിയില്‍ സ്‌കൂള്‍. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി. രാജ്യത്തെ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍, യാത്രയ്ക്കിടെ അത്യാഹിതമുണ്ടാകുമ്പോഴും മറ്റ് അടിയന്തര സാഹചര്യത്തിലും കൈക്കൊള്ളേണ്ട കാര്യങ്ങളില്‍ പരിശീലനം നേടിയിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. ബസ് ഡ്രൈവറെ കൂടാതെ ബസിനുള്ളില്‍ കുട്ടികളുടെ ഇരിപ്പിടം ക്രമീകരിക്കുന്നതിനും കുട്ടികളെ സുരക്ഷിതമായി ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനും പ്രത്യേകമായി ഒരാളെ നിയമിക്കുകയും വേണം. സ്‌കൂളുകള്‍ക്ക് ബസുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ഈ നിബന്ധനകളെല്ലാം പാലിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണം സ്‌കൂള്‍ ബസിനുള്ളില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവങ്ങളുടെ സാഹചര്യത്തിലാണ് അധികൃതര്‍ നിയമം കര്‍ശനമാക്കുന്നത്. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരായി സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്ന വ്യവസ്ഥയുണ്ടെങ്കിലും നിയമം കര്‍ശനമാക്കിയിട്ടില്ല. എന്നാല്‍ ഈ നിയമം കര്‍ശനമായി ഉടന്‍ നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം.Kerala

Gulf


National

International