ദ്യുതിയുടെ ഒളിംപിക്‌സ് മോഹം സന്തോഷ് പണ്ഡിറ്റിലൂടെ പൂവണിയും; എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് താരം



timely news image

തിരുവനന്തപുരം: സാമ്പത്തികം വില്ലനായപ്പോള്‍ സ്വപ്നങ്ങള്‍ തകര്‍ന്ന ദ്യുതിയുടെ വീട്ടില്‍ നായകനായി സന്തോഷ് പണ്ഡിറ്റ്. പോത്തന്‍കോട്ടെ ഒറ്റമുറി വീടിന്റെ പരിമിതികളില്‍ താമസിച്ചുകൊണ്ടാണ് ദ്യൂതി എന്ന കായികതാരം രാജ്യാന്തര നേട്ടങ്ങളടക്കം സ്വന്തമാക്കിയത്. സൈക്കിളിങ്ങ്, നീന്തല്‍, ട്രയത്ത്‌ലോണ്‍ തുടങ്ങിയ ഇനങ്ങളിലാണ് ദ്യുതിയുടെ നേട്ടം. വീടിന്റെ മൂലയില്‍ കെട്ടിവെച്ചിരിക്കുന്ന പഴകിയ ചാക്കില്‍ നിറയെ ദ്യുതിയ്ക്ക് ലഭിച്ച സമ്മാനങ്ങളാണ്. ട്രയത്ത്‌ലോണില്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുകയെന്നതാണ് ദ്യുതിയുടെ വലിയ സ്വപ്നം. ഈ സ്വപ്നം യാഥാര്‍ഥ്യമായാല്‍ കേരളത്തിനും അഭിമാന നേട്ടമാണ്. എന്നാല്‍ ജീവിത പ്രാരാബ്ദങ്ങളും സാമ്പത്തികവും വില്ലനായതോടെ പരിശീലനത്തിന് പോകാന്‍ സാധിക്കാതെയായി. മരപ്പണി ചെയ്താണ് അച്ഛന്‍ കുടുംബം പുലര്‍ത്തുന്നത്, അമ്മ ചെറിയ ജോലികള്‍ ചെയ്തും താങ്ങായി ഒപ്പമുണ്ട്. മകളുടെ സ്വപ്നത്തിനൊപ്പം ഈ അച്ഛനമ്മമാരും കഴിയുന്നതുപോലെ പ്രോത്സാഹനം നല്‍കി ഒപ്പം നിന്നു. എന്നാല്‍ ഒളിംപിക്‌സ് പോലെയൊരു സ്വപ്നത്തിലേക്ക് മകളെ എത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. നഷ്ടസ്വപ്നത്തിന്റെ പടിവാതിലില്‍ നിറകണ്ണുകളോടെ നില്‍ക്കുന്ന ദ്യുതിയെക്കുറിച്ച് ചിലപ്രാദേശിക ചാനലുകള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് ഒരാള്‍ സന്തോഷ് പണ്ഡിറ്റിനെ അറിയിച്ചു. ദ്യുതിയുടെ ദയനീയാവസ്ഥ കണ്ടാണ് സന്തോഷ് പണ്ഡിറ്റ് പോത്തന്‍കോട്ടുള്ള വീട്ടിലെത്തിയത്. ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകന്‍, പരിശീലനത്തിന് പുതിയ സൈക്കിളും ആവശ്യമാണ്. ഈ ആവശ്യങ്ങള്‍ക്കായി സന്തോഷ് പണ്ഡിറ്റ് സഹായം നല്‍കി. ഒളിംപിക്‌സ് എന്ന മോഹത്തിലേക്ക് ദ്യുതിയെ എത്തിക്കാന്‍ ഇനിയും സഹായം ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ് സമൂഹമാധ്യമത്തില്‍ കുറിച്ചു. പണ്ഡിറ്റിന്റെ കുറിപ്പ് ഇങ്ങനെ: Dear facebook family, ഇന്നലെ എന്റെ ഫെയ്‌സ്ബുക്കില്‍ Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള്‍ നല്‍കിയിരുന്നു… കോഴിക്കോട് നിന്നും കാര്യങ്ങള്‍ നേരില് മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി…cycling, swimming , running (triathlon) അടക്കം വിവിധ sports items ല്‍ state, national level നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്… ഇപ്പോള്‍ Olympics പങ്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്…. ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകന്‍, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്.. കാര്യങ്ങള്‍ നേരില്‍ അവരുടെ വീട്ടില്‍ പോയി മനസ്സിലാക്കിയ ഞാന്‍ ആ കുട്ടിക്ക് ഒരു കുഞ്ഞു സഹായങ്ങള്‍ ചെയ്തു… ഭാവിയിലും ചില സഹായങ്ങള് ചെയ്യുവാന്‍ ശ്രമിക്കും… (ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാന്‍ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാല്‍ മനസ്സിലാവും,,,,, നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ)



Kerala

Gulf


National

International