ദുബൈയില്‍ ഉയരുന്ന ബുര്‍ജ് ജുമേറ മാതൃക പരിശോധിച്ച് ഭരണാധികാരി ശൈഖ് മുഹമ്മദ്‌timely news image

ദുബൈ: കാഴ്ച്ചകള്‍ക്ക് നവ്യാനുഭവവുമായി ദുബൈയില്‍ മറ്റൊരത്ഭുതം വരുന്നു.നിര്‍മിതികളുടെ പ്രത്യേകതകള്‍കൊണ്ട് ലോകശ്രദ്ധ നേടുന്ന ‘ബുര്‍ജ് ജുമേറ’. ഏറെ പ്രത്യേകതകളുള്ള ഈ കെട്ടിടത്തിന്റെ മാതൃകയുടെ അനാച്ഛാദനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു. മാത്രമല്ല കെട്ടിടത്തിന്റെ മാതൃകയും അദ്ദേഹം പരിശോധിച്ചു. ശൈഖ് സായിദ് റോഡിന് എതിര്‍വശത്തായി അല്‍ സുഫോഹിലാണ് കെട്ടിടം ഉയരുക. മരുഭൂമികളിലെ മണല്‍ക്കൂനകളില്‍ കാറ്റടിച്ച് രൂപപ്പെടുന്ന അലകളില്‍നിന്ന് ഇതിനോടുചേര്‍ന്ന് നിലകൊള്ളുന്ന മരുപ്പച്ചയില്‍ നിന്നുമാണ് കെട്ടിടത്തിന്റെ മാതൃകയുടെ ആശയം രൂപപ്പെട്ടിട്ടുള്ളത്. കെട്ടിടത്തിന്റെ മുന്‍വശം ഡിജിറ്റല്‍ ഡിസ്‌പ്ലേയോട് കൂടിയതാണ്. ആഘോഷരാവുകളിലും പ്രത്യേക സന്ദര്‍ഭങ്ങളിലും ഇത് പലതരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ദുബൈ നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ച നല്‍കുന്ന നിരീക്ഷണ ഡെക്കുകളും സൗകര്യങ്ങളും നൂതന സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ബുര്‍ജ് ജുമേറ ഉയരുന്നത്. ശൈഖ് മുഹമ്മദിന്റെ വിരലടയാളത്തിന്റെ മാതൃകയിലാണ് കെട്ടിടത്തിന്റെ അടിത്തറ നിര്‍മിക്കുന്നത്. കലാസാംസ്‌കാരിക പരിപാടികള്‍ക്കുള്ള വേദികളാണ് ഇവിടെ ഒരുക്കുക. ജലധാരകളും ആംഫിതിയേറ്ററും പച്ചപ്പുനിറഞ്ഞ ഇടങ്ങളുമെല്ലാമായി മനംമയക്കുന്ന കാഴ്ചകളോടെയാണ് ബുര്‍ജ് ജുമേറ വാതില്‍ തുറക്കുക. അല്‍ സുഫോഹില്‍ 550 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ കെട്ടിടത്തോടുചേര്‍ന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസകേന്ദ്രങ്ങള്‍ കൂടിയുണ്ടാവും.Kerala

Gulf


National

International