സിബിഐയുടെ പുതിയ മേധാവിയായി ഋഷി കുമാർ ശുക്ലയെ നിയമിച്ചുtimely news image

ന്യൂഡൽഹി: സിബിഐയുടെ പുതിയ ഡയറക്റ്ററായി  മുൻ മധ്യപ്രദേശ് ഡിജിപി ഋഷി കുമാർ ശുക്ലയെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മൂന്നംഗ സമിതിയുടേതാണ് തീരുമാനം. കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു അലോക് വർമയെ ഡയറക്റ്റർ സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഇതിനെത്തുടർന്നാണ് ഋഷി കുമാർ ശുക്ലയുടെ നിയമനം. 1983 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. രണ്ടു വർഷത്തേക്കാണ് ശുക്ലയുടെ കാലവധി.  സിബിഐ ഡയറക്റ്ററെ തീരുമാനിക്കുന്നതിനായി കഴിഞ്ഞ ദിവസം ചേർന്ന രണ്ടാമത്തെ യോഗവും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഡയറക്റ്റർ സ്ഥാനത്തേക്ക് ഉടൻ നിയമനമുണ്ടാകാണമെന്നും താൽക്കാലിക ഡയറക്റ്റർക്ക് ദീർഘകാലം പ്രവർത്തിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി കർശന നിർദേശം നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയുടെ എതിർപ്പ് അവഗണിച്ചും ഋഷി കുമാർ ശുക്ലയെ ഡയറക്റ്ററായി നിയമിച്ചത്. Kerala

Gulf


National

International