കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് തടഞ്ഞ് നാട്ടുകാർtimely news image

കൊച്ചി: വല്ലാർപാടം കണ്ടെയ്നർ റോഡിൽ പൊന്നാരിമംഗലത്ത് സ്ഥാപിച്ച ടോൾ പ്ലാസയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെ സംഘടിച്ചെത്തിയ നാട്ടുകാർ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെ സംഘടിച്ചെത്തിയ നാട്ടുകാർ ടോൾ പിരിക്കാനുള്ള ശ്രമം തടഞ്ഞ് വാഹനങ്ങൾ കടത്തിവിട്ടു. അധികൃതർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സർവീസ് റോഡ് പണി പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്നാണ് നാട്ടുകാരുടെ ആവശ്യം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ പ്രതിഷേധം അവസാനിക്കില്ലെന്നും നാട്ടുകാർ അറിയിച്ചു. പൊന്നാരിമംഗലത്തെ ടോൾ പ്ലാസയിൽ പണം പിരിക്കാനുള്ള ശ്രമം നേരത്തെയും നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനു ശേഷം ഏകപക്ഷീയമായി ജില്ല ഭരണകൂടം വാണിജ്യ വാഹനങ്ങളിൽ നിന്നു ടോൾ പിരിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു.  Kerala

Gulf


National

International