ഗൃഹപ്രവേശത്തിന് ഗിഫ്ടായി റംബൂട്ടാന്‍ ;സുഹൃത്തിനെ ഞെട്ടിച്ച് കര്‍ഷകന്‍timely news image

    തൊടുപുഴ : ഗൃഹപ്രവേശനത്തിന് റംബൂട്ടാന്‍ തൈ 'ഗിഫ്ടായി' നല്‍കി ജൈവകര്‍ഷകന്‍ സുഹൃത്തിനെ ശരിക്കും ഞെട്ടിച്ചു.ഏഴല്ലൂര്‍ സ്വദേശിയായ ജോമോന് സുഹൃത്ത് ഒളമറ്റം മാരിക്കലുങ്ക് സ്വദേശി ജോളി വര്‍ക്കി(46)യാണ് കാലങ്ങളോളം ഓര്‍ത്തുവെയ്ക്കാനായി റംബൂട്ടാന്‍ വാങ്ങി നല്‍കിയത്. വെറുതെ എന്തെങ്കിലും ക്രോക്കറി സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്നതിന് പകരം മറ്റെന്തെങ്കിലും വേറിട്ട ഉപഹാരം നല്‍കണമെന്ന ആലോചനയില്‍ നിന്നാണ് റംബൂട്ടാനിലെത്തിയതെന്ന് ജോളി പറഞ്ഞു. ആദ്യമായാണ് ഹരിതകേരളം മിഷന്റെ റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയായ ജോളി ഇത്തരമൊരു സമ്മാനം നല്‍കുന്നത്. ഇനി മുതല്‍ ഇത്തരം സമ്മാനങ്ങളായിരിക്കും താന്‍ ഉപഹാരമായി നല്‍കുകയെന്നും ജോളി പറയുന്നു.റംബൂട്ടാന്‍ രണ്ടു വര്‍ഷം കൊണ്ട് കായ്ച്ചു തുടങ്ങും. ആ വൃക്ഷം നിലനില്‍ക്കുവോളം താനും തന്റെ സ്‌നേഹവും സുഹൃത്തിന്റെ മനസ്സിലുണ്ടാവുമെന്നും ജോളി കരുതുന്നു. ആദ്യം തെല്ല് അമ്പരന്നെങ്കിലും താന്‍ വാങ്ങിക്കണമെന്ന് പലപ്പോഴും കരുതുകയും അതിലേറെത്തവണ മറന്നു പോവുകയും ചെയ്ത സമ്മാനം കൂട്ടുകാരന്‍ വീട്ടിലെത്തിച്ചതിന്റെ ആഹ്ലാദത്തിലാണ് ജോമോന്‍.സമ്മാനങ്ങളും ഹരിതാഭമായാലെന്തെന്നാണ് ജോളിയുടെ ചോദ്യം.മികച്ച ജൈവ കര്‍ഷകനുള്ള (സമ്മിശ്രക്കൃഷി) സംസ്ഥാന അവാര്‍ഡുള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ളയാളാണ് ജോളി വര്‍ക്കി.തന്റെ 50സെന്റ് ഭൂമിയില്‍ 'ഹരിതഭവനം' എന്ന ഹരിതകേരളം മിഷന്റെ ആശയം പ്രവാര്‍ത്തികമാക്കിയ ആളുമാണ് ജോളി വര്‍ക്കി.Kerala

Gulf


National

International