മെഴ്സിഡസ് ബെൻസ് കാറുകളുടെ സർവീസിനു വർക്ക് ഷോപ് വാഹന ഉടമകളെ തേടിവരുന്നു ;വെള്ളിയാഴ്ച്ച തൊടുപുഴയിൽtimely news image

  എറണാകുളം :മെഴ്സിഡസ്  ബെൻസ് വാഹനങ്ങളുടെ  സർവീസിനു  വർക്ക് ഷോപ് , വാഹന ഉടമകളെ തേടിവരുന്നു.ട്രക്കിൽ ഒരുക്കിയ മിനി സർവീസ് സെന്ററാണ്  ഓരോ സ്ഥലത്തും എത്തുന്നത് .ഈ ട്രക്കിൽ  കാറുകളുടെ സെർവീസിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് .മെഴ്സിഡസ്  ബെൻസ് കേരള ഡീലറായ  രാജശ്രീ മോട്ടോഴ്‌സാണ് പുതുമയാർന്ന സർവീസ് സൗകര്യം ഒരുക്കിയിരിക്കുന്നത് .സർവീസ് ഓൺ വീൽസ്  എന്ന പേരിലാണ് സർവീസ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത് .നവംബർ ഒന്നിന് വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചു വരെ  തൊടുപുഴ  ഉത്രം റീജൻസിയിൽ  ട്രക്കിലൊരുക്കിയ   സർവീസ് സെന്ററിന്റെ സേവനം ലഭിക്കും .മെഴ്സിഡസ്  ബെൻസ് ,എല്ലാ  മോഡലുകളും  സർവീസ് ചെയ്യുന്നതിനുള്ള  സൗകര്യം ഒരുക്കിയിട്ടുണ്ട് . വെഹിക്കിൾ ഫ്രീ ചെക്ക് അപ്പ്,പുതിയ മോഡലുകളുടെ  പ്രദർശനം  എന്നിവയും  ഇതോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക് ;9446212470 (മനു സോജൻ ,അസി .സെയിൽസ് മാനേജർ )Kerala

Gulf


National

International