യുഎഇ സ്വാറ്റ് ചലഞ്ച് 10 മുതല്‍ ആരംഭിക്കും; 50 രാജ്യങ്ങളിലെ 60 പൊലീസ് ടീമുകള്‍ പങ്കെടുക്കുംtimely news image

ദുബൈ: ലോകത്തെ പ്രമുഖ പൊലീസ് ടീമുകള്‍ പങ്കെടുക്കുന്ന പ്രകടനത്തിന് ഒരുങ്ങുകയാണ് ദുബൈ. 50 രാജ്യങ്ങളിലെ 60 പൊലീസ് ടീമുകള്‍ പങ്കെടുക്കുന്ന യുഎഇ സ്വാറ്റ് ചലഞ്ച് 2019 മത്സരം ദുബൈ ഔട്‌ലെറ്റ് മാളിനു സമീപമുള്ള സ്വാറ്റ് വില്ലേജില്‍ 10 മുതല്‍ 14 വരെ നടക്കും. രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ സാമര്‍ഥ്യം, ഉത്സാഹം, അഭിനിവേശം, തീവ്രത, സംഘടിത പ്രവര്‍ത്തനം തുടങ്ങിയവ മാറ്റുരയ്ക്കുന്ന അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. ആഗോള തലത്തിലുള്ള പൊലീസ് ടീമുകള്‍ ഒത്തൊരുമയോടെ മത്സരിക്കുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അല്‍ മര്‍റി പറഞ്ഞു. കെട്ടിടങ്ങളിലും മറ്റും കുടുങ്ങിപ്പോകുന്നവരുടെ രക്ഷാ പ്രവര്‍ത്തനം, തടസ്സങ്ങള്‍ നീക്കല്‍, പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തല്‍ തുടങ്ങിയ രംഗങ്ങളില്‍ ടീമുകള്‍ മത്സരിക്കുമെന്ന് ചാലഞ്ച് ജനറല്‍ കോഓര്‍ഡിനേറ്റര്‍ കേണല്‍ ഉബൈദ് ബിന്‍ യാറൂഫ് പറഞ്ഞു. ലോകത്തെ പ്രഗല്ഭരായ പൊലീസുകാരുടെ പ്രാഗല്ഭ്യം പരസ്പരം മനസിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യവും ഉണ്ട്. എന്‍വൈപിഡി, ദുബൈ പൊലീസ് എന്നിവയുടെ പ്രത്യേക ജൂറിയാണ് വിജയികളെ തീരുമാനിക്കുന്നത്. ദിവസവും ഒന്നാം സ്ഥാനത്തെത്തുന്ന മൂന്ന് ടീമുകള്‍ക്ക് 10,000 യുഎസ് ഡോളര്‍ (7 ലക്ഷത്തിലേറെ രൂപ) വീതം ആകെ 170,000 യുഎസ് ഡോളര്‍ (ഒരു കോടിയിലേറെ രൂപ) സമ്മാനം നല്‍കും. ഇന്ത്യന്‍ പൊലീസ് ടീം മത്സരത്തിനില്ല. സന്ദര്‍ശകര്‍ക്കും പങ്കെടുക്കാം പൊലീസ് ടീമുകള്‍ക്കൊപ്പം സന്ദര്‍ശകര്‍ക്കും വിവിധ മത്സരങ്ങള്‍ ആണ് ഒരുങ്ങിയിരിക്കുന്നത്. പങ്കെടുക്കുന്ന യുഎഇ ടീമുകള്‍ അബുദാബി പൊലീസ്-എ, ബി, ദുബൈ പൊലീസ്-എ, ബി, ഫുജൈറ പൊലീസ്, ക്യു 71, ഷാര്‍ജ പൊലീസ്. വിജയികള്‍ക്ക് സമ്മാനങ്ങളും ലഭിക്കുംKerala

Gulf


National

International