കാശ്മീരിൽ മഞ്ഞുവീഴ്ച; 10 പേരെ കാണാതായിtimely news image

ശ്രീനഗർ: ജമ്മുകാശ്മീരിലെ കുൽഗാമിൽ പൊലീസ് പോസ്റ്റിനു സമീപം മഞ്ഞുവീഴ്ചയെ തുടർന്ന് ആറ് പൊലീസുകാരടക്കം 10 പേരെ കാണാതായി. പൊലീസുകാരെ കൂടാതെ രണ്ട് ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരായ രണ്ടുപേരെയുമാണ് കാണാതിയിരിക്കുന്നത്. ശ്രീനഗർ-ജമ്മു ദേശീയ ഹൈവേയിൽ ജവഹർ ടണലിലായിരുന്നു സംഭവം. ടണലിന്‍റെ വടക്ക് ഭാഗത്തെ വാതിലിനു സമീപമാണ് മഞ്ഞുവീഴ്ചയുണ്ടായത്. ടണലിന്‍റെ വടക്ക് ഭാഗത്തെ വാതിലിനു സമീപമാണ് മഞ്ഞുവീഴ്ച ഉണ്ടായത്. സംഭവം നടക്കുമ്പോൾ  പൊലീസ് പോസ്റ്റിൽ ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. 10 പേർ സുരക്ഷിതരായി പുറത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. വ്യാഴാഴ്ച ജില്ലയിലെ മഞ്ഞുവീഴ്ച അപകടസാധ്യത ഉള്ള സ്ഥലങ്ങളിൽ നിന്നും 78 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. മഞ്ഞുവീഴ്ചയെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയിൽ വിമാന സർവീസ് മുടങ്ങിയതിനെ തുടർന്ന് ഐ ലീഗ് ക്ലബ് ഗോകുലം കേരളയുടെ കാശ്മീരിൽ നിന്നുള്ള മടക്കയാത്രയും മുടങ്ങിയിരുന്നു.Kerala

Gulf


National

International