മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ ബുധനാഴ്ചകളിലുംtimely news image

മക്ക: ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇനിമുതല്‍ ബുധനാഴ്ചകളിലും ഉണ്ടാകും.മക്കമദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള സര്‍വീസ് ഈ മാസം 13 മുതലാണ് ബുധനാഴ്ചകളിലുമുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയിലെ യാത്രക്കാര്‍ക്കിടയില്‍ അധികൃതര്‍ അഭിപ്രായ സര്‍വേ നടത്തിയിരുന്നു. അഭിപ്രായ സര്‍വേയുടെ പശ്ചാത്തലത്തിലാണ് നിലവിലുള്ള ദിവസങ്ങള്‍ക്കൊപ്പം ബുധനാഴ്ചകളില്‍ കൂടി സര്‍വീസ് ആരംഭിക്കുന്നത്. ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ റയാന്‍ അല്‍ഹര്‍ബിയാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത്. ബുധനാഴ്ചകളില്‍കൂടി സേവനം ആരംഭിക്കുന്നതോടെ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയുടെ പ്രതിവാര സര്‍വീസുകളുടെ എണ്ണം നാല്‍പത് ആയി ഉയരും. അതേസമയം അടുത്ത റംസാന്‍ മാസം മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും ട്രെയിന്‍ സര്‍വീസുകളുണ്ടാകുമെന്നും റയാന്‍ അല്‍ഹര്‍ബി അറിയിച്ചു. നിലവില്‍ വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ ട്രെയിന്‍ സര്‍വീസുകളുള്ളത്. 453 കിലോമീറ്റര്‍ ദൈര്‍ഘൃമുള്ള ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേ മക്ക, ജിദ്ദ, റാബിഗ്, മദീന എന്നീ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ളതാണ്. ബുധനാഴ്ചകളില്‍ മക്കയില്‍നിന്ന് മദീനയിലേക്കും മദീനയില്‍നിന്ന് മക്കയിലേക്കും മൊത്തം എട്ടു സര്‍വീസുകളാണുണ്ടാവുക.Kerala

Gulf


National

International