ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ഒമാന്‍ ടൂറിസം മന്ത്രാലയം; കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി ഒമാന്‍timely news image

മസ്‌കത്ത്: ഒമാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് കണക്കുകള്‍. ചുരുങ്ങിയ കാലത്തിനിടെ പത്ത് ശതമാനത്തോളം വര്‍ധനയുണ്ടായതായും ഇവീസ സംവിധാനം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമായെന്നും ഒമാന്‍ ടൂറിസം മന്ത്രാലയം ഇന്റര്‍നാഷനല്‍ ടൂറിസം വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അസ്മ അല്‍ ഹജ്‌രി പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ എയര്‍പോര്‍ട്ടുകളിലാണ് ഓണ്‍ അറൈവല്‍ വീസകള്‍ ലഭിക്കുന്നത്. ഇന്ത്യ- ഒമാന്‍ ടൂറിസം മേഖലയില്‍ സഹകരണം വ്യാപിപ്പിച്ച് വരികയാണ്. വിവിധ തലങ്ങളെ ബന്ധപ്പെടുത്തി സഹകരണത്തിനു ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും ഇന്ത്യന്‍ സംഘം ഒമാനില്‍ എത്തിയിരുന്നു. കൂടുതല്‍ സഞ്ചാരികളെ ഒമാനിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന്നായി റോഡ് ഷോ ഉള്‍പ്പടെയുള്ള പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തു. ഒമാനില്‍ നിന്ന് ഇന്ത്യയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം 60 ഡോളര്‍ ചെലവില്‍ വീസ ലഭ്യമാകുന്നത് ഒമാനി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 30 ദിവസം കാലാവധിയുള്ള വീസ വര്‍ഷത്തില്‍ രണ്ടു തവണയാണ് അനുവദിക്കുക 72 മണിക്കൂറിനകം വീസ അനുവദിക്കന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും.Kerala

Gulf


National

International