വികസനപാതയില്‍ പുതിയ ചുവടുവെപ്പുമായി കുവൈത്ത് ; ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് പാലം ഏപ്രില്‍ 30ന് തുറക്കുംtimely news image

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വികസനപാതയില്‍ പുതിയ ചുവടുവയ്പ്പായി മാറാന്‍ ഒരുങ്ങുകയാണ് ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് പാലം. ഏപ്രില്‍ 30ന് ഔദ്യോഗികമായി പാലം തുറന്നു നല്‍കും. 99.2% പണി പൂര്‍ത്തിയായ പാലത്തിലൂടെ ദേശീയവിമോചന ദിനങ്ങളോട് അനുബന്ധിച്ച് യാത്ര സാധ്യമാകുമെന്നും റോഡ് കര ഗതാഗത അതോറിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സുഹ അല്‍ അഷ്‌കനാനി അറിയിച്ചു. ഔദ്യോഗിക സംഘം കഴിഞ്ഞ ദിവസം പാലം സന്ദര്‍ശിച്ചു. പാലം ഉപയോഗിക്കുന്നതിന് ചുങ്കം ഏര്‍പ്പെടുത്താന്‍ തീരുമാനം ഇല്ലെന്നും എന്നാല്‍ ഭാവിയില്‍ ഇതിനെക്കുറിച്ച് പഠനം നടത്തി തീരുമാനിക്കുമെന്നും അഷ്‌കനാനി പറഞ്ഞു. കടലിലും കരയിലുമായാണ് പാലം കടന്നുപോകുന്നത്. കടല്‍ പാലങ്ങളുടെ ഗണത്തില്‍ ലോകത്ത് നാലാമത്തെ വലിയ പാലമാകും ഷെയ്ഖ് ജാബര്‍ പാലം. അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് വിഭാവനം ചെയ്ത വിഷന്‍2035 പദ്ധതിയില്‍ ഉള്‍പ്പെട്ട സുപ്രധാന പദ്ധതിയാണ് ഷെയ്ഖ് ജാബര്‍ പാലം. കടന്നുപോകുന്ന വഴിയില്‍ രണ്ട് വ്യവസായ ദ്വീപുകളും ഒട്ടേറെ സര്‍ക്കാര്‍ സേവന സ്ഥാപനങ്ങളും ഉണ്ടാകും. കുവൈത്ത് സിറ്റിയില്‍നിന്ന് സുബിയയിലേക്കുള്ള ദൂരം 104 കിലോമീറ്ററില്‍നിന്ന് 37.5കിലോമീറ്റര്‍ ആയി കുറയും.നിലവില്‍ 90 മിനിറ്റ് വേണ്ടിടത്ത് 30 മിനിറ്റ് കൊണ്ട് എത്താനാകും.കുവൈത്ത് സിറ്റിയില്‍നിന്ന് സുബിയ പ്രദേശത്തേക്ക് 37.5 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പാലത്തിനുള്ളതെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ഉസാമ അല്‍ ഉതൈബി പറഞ്ഞു. ദോഹ തുറമുഖ ദിശയിലേക്ക് 12.4കിലോമീറ്റര്‍ നീളമുള്ള അനുബന്ധ പാലവുമുണ്ട്.Kerala

Gulf


National

International