ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വ്യാജമദ്യ ദുരന്തം, 38 മരണംtimely news image

ലഖ്നൗ: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഉണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 38 പേർ മരിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ സഹരൻപുരിൽ 16 പേരും സമീപ ജില്ലയായ, ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 12 പേരും മരിച്ചതായാണ് പ്രാഥമിക വിവരം. ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് നിഗമനം. അതേസമയം, സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ ഭരണകൂടത്തോട് വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. സഹരാൻപുരിലെ ഉമാഹി ഗ്രാമത്തിൽ അഞ്ചു പേർ മരിച്ചതിനെ തുടർന്ന് ഇന്നു രാവിലെയോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശർബത്പുർ ഗ്രാമത്തിൽ മൂന്നു പേർ മരിച്ചതായാണ് റിപ്പോർട്ട്.  ഇ​വി​ട​ങ്ങ​ളി​ൽ വ്യാ​ജ​മ​ദ്യം വ്യാ​പ​ക​മാ​യി വി​ൽ​ക്ക​പ്പെ​ടു​ന്ന​താ​യും പൊ​ലീ​സി​ന്‍റ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഇ​തൊ​ക്കെ ന​ട​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അതേസമയം, വ്യാജമദ്യം കഴിച്ച നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ മിക്കവരുടേയും നില ഗുരുതരമാണെന്ന് ഡോക്റ്റർമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.Kerala

Gulf


National

International