ദേശാഭിമാനി തൊടുപുഴ ഏരിയാ ലേഖകന്‍പി ഐ സാബു അന്തരിച്ചുtimely news image

  തൊടുപുഴ : ദേശാഭിമാനി തൊടുപുഴ ഏരിയാ ലേഖകനും തൊടുപുഴ താലൂക്ക്‌ ചെത്തുതൊഴിലാളി യൂണിയന്‍ (സിഐടിയു) ജോയിന്റ്‌ സെക്രട്ടറിയുമായ മണക്കാട്‌ പൂവാങ്കല്‍ പി ഐ സാബു (58) നിര്യാതനായി. ന്യുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്‌ച്‌ ഉച്ചയ്‌ക്ക്‌ 12 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 11-ന്‌ തൊടുപുഴ ശാന്തിതീരം ശ്‌മശാനത്തില്‍. 1982 മുതല്‍ ദേശാഭിമാനി തൊടുപുഴ ഏരിയാ ലേഖകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കുറച്ചു നാള്‍ ദേശാഭിമാനി കോട്ടയം യൂണിറ്റില്‍ പ്രൂഫ്‌ റീഡറായും സേവനം അനുഷ്‌ഠിച്ചു. ദേശാഭിമാനി ലേഖകനായി പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെയാണ്‌ 37 വര്‍ഷമായി തൊടുപുഴ താലൂക്ക്‌ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ്‌ ചുമതലയും നിര്‍വഹിച്ചിരുന്നത്‌. സിപിഐ എം തൊടുപുഴ വെസ്റ്റ്‌ ലോക്കല്‍ കമ്മിറ്റിയിലെ മണക്കാട്‌ ബ്രാഞ്ച്‌ അംഗവുമാണ്‌. പൂവാങ്കല്‍ പരേതനായ കുഞ്ഞാപ്പന്റെയും കമലമ്മയുടെയും മകനാണ്‌. പടിഞ്ഞാറേ കോടിക്കുളം കളിയിക്കല്‍ കെ ആര്‍ വാസുദേവന്റെയും മഹിളാ അസോസിയേഷന്‍ തൊടുപുഴ മുന്‍ താലൂക്ക്‌ സെക്രട്ടറി ശാന്തമ്മ വാസുദേവന്റെയും മകള്‍ ശോഭനകുമാരി (ഇടുക്കി ജില്ലാ സഹകരണ ആശുപത്രി, തൊടുപുഴ) യാണ്‌ ഭാര്യ. മക്കള്‍: അഭിജിത്‌ (അപ്പു, ഫിലിപ്‌സ്‌ കമ്പനി ബംഗളൂരു), അഭിഷേക്‌ (ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി, മൂലമറ്റം സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌). സഹോദരങ്ങള്‍: സോമരാജന്‍, ബേബി, വിജയന്‍ (ടോഡി ഷോപ്പ്‌ ജീവനക്കാരന്‍, മുണ്ടേക്കല്ല്‌), ഷീലമ്മ (നേഴസിങ്‌ സൂപ്രണ്ട്‌്‌, ജില്ലാ ആശുപത്രി, തൊടുപുഴ), ബീന (ഹെഡ്‌മിസ്‌ട്രസ്‌, പൊട്ടന്‍കാട്‌ ഗവണ്‍മെന്റ്‌ സ്‌കൂള്‍)Kerala

Gulf


National

International