തട്ടിപ്പുകേസില്‍ പ്രതിയായ ചെയര്‍മാനെതിരേ നടപടി വേണമെന്ന് സത്യഗ്രഹത്തിനൊരുങ്ങി തൊടുപുഴ യൂണിയനിലെഎസ്.എന്‍.ഡി.പി. യോഗം ശാഖാ ഭാരവാഹികള്‍timely news image

    തൊടുപുഴ: കോടികള്‍ തട്ടിച്ചകേസില്‍ പ്രതിയായ എസ്.എന്‍.ഡി.പി. യോഗം തൊടുപുഴ യൂണിയന്‍ ചെയര്‍മാന്‍ എ.ബി. ജയപ്രകാശിനെതിരേ നടപടി ആവശ്യപ്പെട്ട് യൂണിയനുകീഴിലെ വിവിധ ശാഖാ ഭാരവാഹികള്‍ സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ചെയര്‍മാനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഇവര്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എല്ലായൂണിയന്‍ സെക്രട്ടറിമാര്‍ക്കും യോഗം കണ്‍വീനര്‍ക്കും കത്തുനല്‍കി. കല്ലൂര്‍ക്കാട്, കാളിയാര്‍ ടൗണ്‍, കലൂര്‍, വെങ്ങല്ലൂര്‍, വണ്ണപ്പുറം, നാഗപ്പുഴ, ചിറ്റൂര്‍, പെരുമ്പിള്ളിച്ചിറ, മഞ്ഞള്ളൂര്‍, മുട്ടം, എന്നീ ശാഖകളിലെ പ്രസിഡന്റ്/സെക്രട്ടറി എന്നിവരും ചില യൂണിയന്‍ കമ്മിറ്റി അംഗങ്ങളും മുന്‍ ശാഖാ പ്രസിഡന്റുമാരുമാണ് പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്. നടപടി എടുത്തില്ലെങ്കില്‍ സത്യഗ്രഹം ആരംഭിക്കുമെന്നും ശാഖാ ഭാരവാഹികള്‍ കത്തില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ പ്രതിയായ ആള്‍ ചെയര്‍മാന്‍ സ്ഥാനത്തു തുടരരുതെന്നും സമാനമായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എസ് പ്രവീണിനെ ജനറല്‍ സെക്രട്ടറി നേരിട്ടിടപെട്ട് മാറ്റിനിര്‍ത്തിയ മാതൃക തുടരണമന്നും ഇവര്‍ ആവശ്യപ്പെടുന്നു. കൂടാതെ യൂണിയനിലെ ജെ.എല്‍.ജി. തട്ടിപ്പും പണാപഹരണവും സംബന്ധിച്ച് മുന്‍ സെക്രട്ടറി തട്ടിയെടുത്ത പണം തിരികെത്തരാമെന്നു യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ ഇയാള്‍ക്കെതിരേയും നടപടിവേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. നടപടി ഉണ്ടാകാത്ത പക്ഷം വിവിധ ശാഖകളുടെ നേതൃത്വത്തില്‍ യൂണിയന്‍ ഓഫീസിനു മുമ്പില്‍ സത്യഗ്രഹം ആരംഭിക്കുമെന്നും ഭാരവാഹികള്‍ കത്തില്‍ പറയുന്നു.Kerala

Gulf


National

International