ദേശാഭിമാനി സാബുവിനെക്കുറിച്ചു ഷാജി ഈപ്പന്റെ അനുസ്മരണം ..timely news image

പി ഐ  സാബു ഈ ലോകത്തോട് വിട പറഞ്ഞു....സാബു കോ ലെഞ്ചേരി ആശുപത്രിയിൽ ആണെന്നുള്ള വിവരം ഞാൻ അറിയുന്നത്  ഇന്നെലെ അതായത് 8/2/19 ലാണ്...ഞാൻ അപ്പോൾ ഒറ്റപ്പാലത്തു ജോലി സംബന്ധമായ ഒരു മീറ്റിംഗിലായിരുന്നു....അപ്പോൾ തന്നെ സാബുവിന്റെ ഇളയ സഹോദരിയും എന്റെ കൂടെ ന്യൂമാൻ കോളേജിൽ ഡിഗ്രിക്ക് പഠിച്ച ബീനയുമായ് ഞാൻ  മൊബൈലിൽ ബന്ധപ്പെട്ടാണ് ബാക്കി വിവരങ്ങൾ അറിയുന്നത്.. 1982 ലാണ് ഞാൻ സാബുവിനെ പരിചയ പ്പെടുന്നത് ആ വർഷം ഓഗസ്റ്റിൽ ആണ് ഞാൻ ബിരുദ പഠനത്തിനായി തൊടുപുഴ ന്യൂമാൻ കോളേജിൽ ചേരുന്നത്...അതിന് മൂന്നോ നാലോ മാസം മുൻമ്പാണ് സാബു ചെത്തു തൊഴിലാളി യൂണിയന്റെ ഓഫീസ് സെക്രട്ടറി യായി ചുമതലയേൽക്കാൻ രാമപുരത്തു നിന്നും തൊടുപുഴയിൽ എത്തുന്നത്....ഒരു SFI പ്രവർത്തകൻ എന്ന നിലയിൽ എന്റെ പൊതു പ്രവത്തന  ജീവിതം തുടങ്ങിയ 1982 മുതൽ അദ്ദേഹത്തെ അവസാനമായി കാണുന്ന ആ നിമിഷം വരെയുള്ള ആ ബന്ധം പറഞ്ഞറിയിക്കാൻ ആകാത്തതാണ്...പ്രായത്തേക്കാൾ കൂടുതൽ  പക്യത ഉള്ള  പെരുമാറ്റം...മിക്കവാറും  വിഷയങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ  ആഴ മേറിയ പാണ്ഡ്യത്യം... പ്രത്യേകിച്ച് സിനിമ ,  സാഹിത്യം, സംഗീതം എന്നിവയിൽ... ഏതു കാര്യത്തിലും തന്റേതായൊരു അഭിപ്രായം ഉണ്ടായിരുന്നു.. വടിവൊത്ത കയ്യക്ഷരത്തിന്റെ ഉടമ..ഞാൻ SFI സ്ഥാനാർഥി യായി ജയിക്കുന്ന 1984 ൽ SFI ക്ക്  വേണ്ടി സാബു എഴുതിയ പോസ്റ്ററുകൾ മാത്രമല്ല അദ്ദേഹം തയ്യാർ ചെയ്തു തന്ന നോട്ടീസിന്റെ മാറ്റർ  മുതൽ എലെക്ഷൻ സോവനീറിന്റെ പഞ്ചു ലൈനിൽ വരെ സാബുവിന്റേതായ ഒരു കൈ ഒപ്പ് ഉണ്ടായിരുന്നു ... സാബുവിന്റെ  മാറ്ററുകൾ ആരെയും കൊതിപ്പിക്കുകയും ആകർഷിപ്പിക്കുകയും  ചെയ്യുന്ന ഒന്നായിരുന്നു... SFI യുടെ തൊടുപുഴ ന്യൂമാൻ കോളേജ് മായ്...അവിടുത്തെ  പ്രവർത്തുകാരുമായി ഉള്ള ബന്ധം.. അതെഴുതാൻ വാക്കുകൾ ഇല്ല..അത് മാത്രം അല്ല  കഴിഞ്ഞ 37 കൊല്ലമായി ചെത്തു തൊഴിലാളികളും അവരുടെ കുടുംബവുമായുള്ള ബന്ധം...അതെല്ലാം ഉള്ളിൽ തട്ടിയ ഒന്നായിരുന്നു... ... അങ്ങനെ എന്തെല്ലാം എന്തെല്ലാം...ഞാൻ 2000 ൽ തൊടുപുഴ നിന്നും താമസം എറണാകുളത്തേക്ക് മാറ്റി...അതിന് ശേഷം ഞാൻ എപ്പോൾ ഒക്കെ തൊടുപുഴ പോയിട്ടുണ്ടോ അപ്പോഴൊക്കെ സാബുവിനെ കാണാൻ തൊടുപുഴ ദേശാഭിമാനി ഓഫീസിൽ പോകുമായിരുന്നു....അതൊരു കൊതി ആയിരുന്നു..ഒരാവേശം ആയിരുന്നു..അടുത്ത കഴിഞ്ഞ കുറെ വർഷങ്ങളായി ഞങ്ങൾ തമ്മിൽ കാണുമ്പോൾ സാബു സ്ഥിരമായി  മൂളാറുള്ള അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഒരു  ഇഷ്ട ഗാനം ഞാൻ ഇപ്പോൾ അറിയാതെ ഓർത്ത് പോകുന്നു... ഇന്ത്യൻ റുപ്പിയിലെ മുല്ലനേഴിയുടെ ഷഹബാസ് അമൻ സംഗീതം ഇട്ട ഈ ഗാനം . ഈ പുഴയും  സന്ധ്യകളും...... എത്ര എത്ര രാവുകൾ മുത്തണി കിനാവുകൾ പൂത്തുലഞ്ഞ നാളുകൾ മങ്ങി മറഞ്ഞു പോകുമോ... സാബുവിന്റെ ഓർമകൾക്ക് മുൻമ്പിൽ എന്റെ പ്രണാമങ്ങൾ അർപ്പിക്കുന്നു...പ്രിയ സുഹൃത്തേ വിട....  ഷാജി ഈപ്പൻ...മുൻ M G യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർKerala

Gulf


National

International