മുതലക്കോടം സഹകരണബാങ്കില്‍ ജോണി കുഴികണ്ടം സ്വതന്ത്രസ്ഥാനാര്‍ത്ഥി.timely news image

തൊടുപുഴ : മുതലക്കോടം സഹകരണബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ജോണി കുഴികണ്ടം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കി. വര്‍ഷങ്ങളായി മുതലക്കോടത്ത്‌ ടെക്‌സറ്റൈല്‍, ബേക്കറി വ്യാപാരിയായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം തികഞ്ഞ വിജയപ്രതീക്ഷയിലാണ്‌. വര്‍ഷങ്ങളായി മത്സരിക്കണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നെങ്കിലും വായ്‌പ കുടിശക മൂലമുള്ള പ്രശ്‌നങ്ങള്‍ മൂലം മത്സരിക്കാനായില്ല. ഇപ്രാവശ്യം കുടിശികയെല്ലാം തീര്‍ക്കുവാന്‍ സാധിച്ചതാണ്‌ മത്സരിക്കുവാന്‍ അവസരമൊരുക്കിയത്‌. പിന്‍തലമുറയിലുള്ളവര്‍ നല്ല രീതിയില്‍ കൊണ്ടു നടന്ന ബാങ്ക്‌ ഇന്ന്‌ ശോചനീയാവസ്ഥയിലാണ്‌. നഷ്‌ടപ്രതാപം വീണ്ടെടുക്കുവാന്‍ തന്നാലാകുന്നത്‌ ചെയ്യാമെന്ന പ്രതീക്ഷയാണ്‌ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ ജോണ്‍ പറഞ്ഞു. ഫെബ്രുവരി 24-ന്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ പാനലുണ്ട്‌. ബി ജെ പിയ്‌ക്കും പാനലുണ്ട്‌. യു ഡി എഫിനാകട്ടെ പാനല്‍ പൂര്‍ണ്ണമല്ല. കോണ്‍ഗ്രസ്സിലെ ഏതാനും ആളുകള്‍ മത്സരരംഗത്തുണ്ട്‌. കേരള കോണ്‍ഗ്രസ്സും മുസ്ലിം ലീഗും വിട്ടു നില്‍ക്കുകയാണ്‌. ഒരു കാലഘട്ടത്തില്‍ യു ഡി എഫിന്റെ കുത്തകയായിരുന്ന മുതലക്കോടം സഹകരണബാങ്കില്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും ശക്തിയില്ലാതെ യു ഡി എഫ്‌ ദുര്‍ബലമായിരിക്കുകയാണ്‌. യു ഡി എഫിലെ പ്രാദേശിക നേതാക്കളുടെ പടലപ്പിണക്കമാണ്‌ ഈ സ്ഥിതിയ്‌ക്ക്‌ കാരണമെന്ന്‌ സാധാരണക്കാരായ യു ഡി എഫ്‌ പ്രവര്‍ത്തകര്‍ പറയുന്നു. എന്തായാലും സ്വതന്ത്രനായി മത്സരിക്കുന്ന ജോണി കുഴികണ്ടം തികഞ്ഞ വിജയപ്രതീക്ഷയിലാണ്‌. വിപുലമായ സുഹൃത്‌ വലയം 8-ാം നമ്പര്‍ ബാലറ്റില്‍ വോട്ടു നല്‍കുമെന്നാണ്‌ ഇദ്ദേഹത്തിന്റെ പ്രതീക്ഷ.Kerala

Gulf


National

International