കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ മുന്‍ ചെയര്‍മാന്‍ ടി എസ്‌ അനന്തരാമനും ഇസാഫ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ സ്ഥാപകനും മാനേജിംഗ്‌ ഡയറക്‌ടറുമായ പോള്‍ തോമസിനും ബിസിനസ്‌ഓണ്‍ലൈവ്‌ അവാര്‍ഡ്‌.timely news image

കൊച്ചി : കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ മുന്‍ ചെയര്‍മാന്‍ ടി എസ്‌ അനന്തരാമനും ഇസാഫ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ സ്ഥാപകനും മാനേജിംഗ്‌ ഡയറക്‌ടറുമായ പോള്‍ തോമസിനും ബിസിനസ്‌ഓണ്‍ലൈവ്‌ അവാര്‍ഡ്‌. സാമ്പത്തിക മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ ടി.എസ്‌ അനന്തരാമനെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡിനും ബാങ്കിംഗ്‌ രംഗത്തെ മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യം പരിഗണിച്ചാണ്‌ കെ. പോള്‍ തോമസിന്‌ ബാങ്കിംഗ്‌ പ്രൊഫഷണല്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തത്‌. ബിസിനസ്‌ഓണ്‍ലൈവ്‌ ഡോട്ട്‌കോം ഫെബ്രുവരി 12 ന്‌ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കേരള ബിസിനസ്‌ സമ്മിറ്റില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. തൃശൂര്‍ ആസ്ഥാനമായുളള കാത്തലിക്‌ സിറിയന്‍ ബാങ്കിനെ തളര്‍ച്ചയില്‍ നിന്ന്‌ വളര്‍ച്ചയിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയതാണ്‌ അനന്തരാമന്റെ എടുത്തുപറയേണ്ട നേട്ടം. ബാങ്കിലേക്ക്‌ 1,200 കോടിയുടെ മൂലധന നിക്ഷേപം കൊണ്ടുവന്നത്‌ അനന്തരാമന്റെ നേതൃത്വത്തിലാണ്‌. ആഗോള നിക്ഷേപ സ്ഥാപനമായ ഫെയര്‍ഫാക്‌സ്‌ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിനെ കൊണ്ട്‌ ബാങ്കില്‍ മൂലധന നിക്ഷേപം നടത്താന്‍ അദേഹം മുന്‍കൈയെടുത്തു. ചെറുതും വലുതുമായ ഒട്ടേറെ കമ്പനികളില്‍ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള അദേഹത്തിന്റെ നിക്ഷേപ തന്ത്രങ്ങള്‍ അനുകരണീയമാണെന്ന്‌ ജൂറി വിലയിരുത്തി. പാര്‍ശ്വവത്‌കരിക്കപ്പെട്ട വലിയൊരു ജനവിഭാഗത്തിന്‌ മുഖ്യധാര ബാങ്കിംഗ്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ പോള്‍ തോമസും ഇസാഫ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കും വിജയിച്ചുവെന്ന്‌ ജൂറി കണ്ടെത്തി. കേരളം ഉള്‍പ്പടെ രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ ബാങ്കിംഗ്‌ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതില്‍ ഇസാഫ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കിന്‌ കഴിഞ്ഞിട്ടുണ്ട്‌. സ്‌ത്രീകളെയും ദുര്‍ബല വിഭാഗങ്ങളെയും സംരംഭകത്വത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തുന്നതിലും ഇസാഫ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ മുന്‍പന്തിയിലാണെന്ന്‌ ജൂറി ചൂണ്ടിക്കാട്ടി. പ്രശസ്‌ത പത്രപ്രവര്‍ത്തകനും ഇക്‌ണോമിക്‌ ടൈംസ്‌ മുന്‍ ബ്യൂറോ ചീഫുമായ സനന്ദകുമാര്‍, ഐടി സംരംഭകനായ ജോബിന്‍ ജോസ്‌, ബിസിനസ്‌ഓണ്‍ലൈവ്‌ ഡോട്ട്‌കോം എഡിറ്റര്‍ ലിപ്‌സണ്‍ ഫിലിപ്പ്‌ തുടങ്ങിയവര്‍ അടങ്ങിയ ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ തെരഞ്ഞെടുത്തത്‌.   Kerala

Gulf


National

International