സബ് കളക്റ്റർക്കെതിരായ പരാമർശത്തിൽ എസ്.രാജേന്ദ്രനെതിരെ വനിത കമ്മീഷൻ സ്വമേധയ കേസെടുത്തുtimely news image

മൂന്നാർ: ദേവികുളം സബ് കളക്റ്റർക്കെതിരെയുള്ള പരാമർശത്തെത്തുടർന്ന് എസ്.രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ വനിത കമ്മീഷൻ സ്വമേധയ കേസെടുത്തു. മാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്നാണ് സംസ്ഥാന വനിത കമ്മീഷൻ കേസെടുത്തത്.  സബ് കളക്റ്റർക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രൻ എംഎൽഎ രംഗത്തെത്തിയിരുന്നു. അവൾ എന്നത് അത്ര മോശം വാക്കല്ല. എംഎൽഎയെന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തത്. തന്‍റെ സംസാരം ആർക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ ഖേദം രേഖപ്പെടുത്തുവെന്ന് എസ്.രാജേന്ദ്രൻ പറഞ്ഞിരുന്നു. സംഭവത്തിൽ സിപിഎം-സിപിഐ ജില്ല സെക്രട്ടറിമാർ രാജേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. രാജേന്ദ്രനോട് വിശദീകരണം തേടുമെന്ന് സിപിഎം ജില്ല സെക്രട്ടറി കെ.കെ ജയചന്ദ്രൻ അറിയിച്ചിരുന്നു. മൂന്നാറിലെ അനധികൃത നിർമാണം തടഞ്ഞതിനെത്തുടർന്നാണ് എസ്.രാജേന്ദ്രൻ എംഎൽഎ സബ് കളക്റ്റർക്കെതിരെ രംഗത്തെത്തിയത്. അതേസമയം മൂന്നാർ പഞ്ചായത്തിലെ ഭൂമി കയ്യേറ്റത്തിനെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് ദേവികുളം സബ് കളക്റ്റർ രേണു രാജിന്‍റെ റിപ്പോർട്ട് എജിയുടെ ഓഫിസിന് കൈമാറി. അനധികൃത നിർമാണം തുടരുന്നത് എംഎൽഎയുടെ സാന്നിധ്യത്തിലാണെന്നാണ് റിപ്പോർട്ട്.Kerala

Gulf


National

International