എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ട് രേണുരാജ് അഡ്വക്കേറ്റ് ജനറലിന്‌കൈമാറി;വ്യക്തിപരമായ അധിക്ഷേപം റിപ്പോര്‍ട്ടില്‍ ഇല്ലtimely news image

മൂന്നാര്‍:മൂന്നാറിലെ അനധികൃതനിര്‍മാണത്തെ പിന്തുണച്ച എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ ദേവികുളം സബ് കലക്ടര്‍ അഡ്വക്കേറ്റ് ജനറലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ എംഎല്‍എ സബ് കലക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചത് പരാമര്‍ശിച്ചിട്ടില്ല എന്നാല്‍ എസ്.രാജേന്ദ്രന്‍ നിയമലംഘനത്തിന് കൂട്ടുനിന്നുവെന്ന് പരാമര്‍ശമുണ്ട്. മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കണം. പഞ്ചായത്ത് അനധികൃതനിര്‍മാണം തുടര്‍ന്നത് വിലക്കുകളും ഉത്തരവുകളും അവഗണിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിരപ്പുഴയാറിന്റെ തീരം കയ്യേറി പഞ്ചായത്ത് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് ചട്ടങ്ങളും ഹൈക്കോടതി വിധിയും ലംഘിച്ചാണെന്നാണ് ദേവികുളം സബ് കലക്ടറുടെ റിപ്പോര്‍ട്ട്. പരിസ്ഥിതി ലോലമേഖലയിലാണ് കെട്ടിടനിര്‍മാണം. നടപടി നിര്‍ത്തിവയ്ക്കാന്‍ റവന്യൂവകുപ്പ് സ്റ്റോപ് മെമോ നടപ്പാക്കാതിരുന്ന പഞ്ചായത്ത് അധികൃതരുടെ നടപടി കോടതിയലക്ഷ്യമാണ്. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കോടതിയലക്ഷ്യനടപടി വേണം. ഹൈക്കോടതിക്ക് സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടാണ് സബ് കലക്ടര്‍ എജിക്ക് കൈമാറിയത്. സബ് കലക്ടര്‍ രേണു രാജിന്റെ നടപടി നൂറുശതമാനം ശരിയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പിന്തുണ പ്രഖ്യാപിച്ചു. കയ്യേറ്റത്തെ പിന്തുണച്ചെന്ന് ആരോപണം എസ്.രാജേന്ദ്രന്‍ നിഷേധിച്ചു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ എംഎല്‍എയുടെ നടപടി ചര്‍ച്ചചെയ്യാന്‍ സിപിഎം ജില്ലാസെക്രട്ടേറിയറ്റ് വൈകിട്ട് യോഗം ചേരുന്നുണ്ട്Kerala

Gulf


National

International