വിചാരണ കണ്ണൂരിനു പുറത്തേക്ക് മാറ്റണം, ഷുക്കൂറിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്timely news image

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിന്‍റെ വിചാരണ കണ്ണൂർ ജില്ലയിൽ നിന്നും മാറ്റണമെന്ന് ഷുക്കൂറിന്‍റെ കുടുംബം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ‌ പുതി‍യ ഹർജി നൽകുമെന്ന് ഷുക്കൂറിന്‍റെ സഹോദരൻ ദാവൂദ് മുഹമ്മദ് വ്യക്തമാക്കി.  സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് കേസിന്‍റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. കേസിൽ സുതാര്യമായ വിചാരണ നടക്കുമെന്ന് കരുതുന്നില്ല. അതിനാൽ കേസിന്‍റെ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയിലേക്ക് മാറ്റണമെന്നും ദാവൂദ് മുഹമ്മദ് ആവശ്യപ്പെട്ടു.  നിലവിൽ കേസിന്‍റെ വിചാരണ നടക്കുന്ന തലശ്ശേരി സെഷൻസ് കോടതിയിലാണ് സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റവും കല്യാശേരി എംഎൽഎയായ ടി.വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.Kerala

Gulf


National

International