യുഎഇ തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകളുടെ കാലാവധി 60 ദിവസം; സമയപരിധി പാലിക്കാത്തവര്‍ക്ക് പിഴ ചുമത്തുംtimely news image

അബുദാബി: യുഎഇ തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകളുടെ കാലാവധി 60 ദിവസമാക്കുന്നു. ഇതിനുളളില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അപേക്ഷകള്‍ അസാധുവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയതും പുതുക്കാനുമുള്ള എമിറേറ്റ്‌സ് ഐഡി കാര്‍ഡ് അപേക്ഷകളുടെ കാലാവധി 60 ദിവസം മാത്രമായിരിക്കും. കാര്‍ഡിന് അപേക്ഷിച്ചാല്‍ നടപടികളുടെ ഓരോ ഘട്ടത്തിലും മൊബൈല്‍ സന്ദേശം അയയ്ക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വിസ നടപടികള്‍ വേഗത്തിലാക്കണം. ചില പ്രത്യേക സാഹചര്യത്തില്‍ അപേക്ഷകരുടെ ആവശ്യപ്രകാരം നടപടികള്‍ മരവിപ്പിക്കാറുണ്ട്. നടപടികള്‍ വീണ്ടും തുടങ്ങാന്‍ അധികൃതരെ അറിയിക്കണം. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ പുതിയ അപേക്ഷയ്ക്ക് ഫീസ് നല്‍കേണ്ടി വരും. ടെലിഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസത്തിലെ അവ്യക്തതയാകാം ഇതിനു കാരണം. അപേക്ഷകരുടെ വിലാസം മാറിയാല്‍ അക്കാര്യം അറിയിക്കണം. കാര്‍ഡ് കൈപ്പറ്റാനുള്ള സന്ദേശം ലഭിച്ചാല്‍ വിതരണ കേന്ദ്രമായ എമിറേറ്റ്‌സ് പോസ്റ്റില്‍ നിന്നു കൈപ്പറ്റണം. 90 ദിവസം കഴിഞ്ഞിട്ടും സ്വീകരിക്കാത്ത കാര്‍ഡുകള്‍ ഐഡി കാര്യാലയത്തിലേക്കു തിരിച്ചയയ്ക്കും. പ്രിന്റ് ചെയ്ത കാര്‍ഡുകളിലെ വിവരങ്ങളില്‍ വ്യത്യാസമുണ്ടെങ്കില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കണം. ഇതിനു പ്രത്യേകം ഫീസ് നല്‍കേണ്ടതില്ല. കാലാവധി തീര്‍ന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ യഥാസമയം പുതുക്കാനും കൈപ്പറ്റാനും ശ്രദ്ധിക്കണം. സമയപരിധി പാലിക്കാത്തവര്‍ക്ക് പിഴ ചുമത്തും. കാലാവധി തീര്‍ന്ന കാര്‍ഡുകള്‍ പുതുക്കാന്‍ 30 ദിവസം വൈകിയാല്‍ 20 ദിര്‍ഹമാണ് പിഴ. കാലതാമസം വരുത്തിയ ദിവസം കണക്കാക്കി ആയിരം ദിര്‍ഹം വരെ പിഴയിനത്തില്‍ ഈടാക്കാന്‍ സാധിക്കും. തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞിട്ടും കിട്ടിയില്ലെങ്കില്‍ തൊട്ടടുത്തുള്ള കാര്യാലയത്തില്‍ അന്വേഷിക്കണം. വിവരങ്ങള്‍ക്ക്: 600530003 (കോള്‍ സെന്റര്‍).Kerala

Gulf


National

International