വി​​ദേ​​ശ എം​​പി​​മാ​​ർ​​ക്ക് ക​​ശ്മീ​​രി​​ൽ എ​​ന്തു കാ​​ര്യം



timely news image

ഇ​​ന്ത്യ​​യു​​ടെ ഉ​​രു​​ക്ക് മ​​നു​​ഷ്യ​​ൻ സ​​ർ​​ദാ​​ർ വ​​ല്ല​​ഭ‌്ഭാ​​യി പ​​ട്ടേ​​ലി​​ന്‍റെ 144ാം ജ​​ന്മ​​ദി​​ന​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ. കോ​​ള​​നി വാ​​ഴ്ച​​യി​​ൽ നി​​ന്ന് മോ​​ചി​​ത​​മാ​​കു​​മ്പോ​​ൾ തി​​രു​​വി​​താം​​കൂ​​റ​​ട​​ക്കം 584 നാ​​ട്ടു രാ​​ജ്യ​​ങ്ങ​​ളെ ദേ​​ശീ​​യ​​ത എ​​ന്ന ഒ​​രൊ​​റ്റ നൂ​​ലി​​ൽ കോ​​ർ​​ത്തു കെ​​ട്ടി, റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് ഇ​​ന്ത്യ​​യെ​​ന്ന വി​​ശാ​​ല​​മാ​​യ രാ​​ഷ്‌​​ട്ര​​മാ​​ക്കി​​യ​​തി​​നു പി​​ന്നി​​ൽ സ​ർ​ദാ​ർ പ​​ട്ടേ​​ലി​​ന്‍റെ ഉ​​രു​​ക്കി​​നെ തോ​​ൽ​പ്പി​​ക്കു​​ന്ന മ​​ന​​ക്ക​​രു​​ത്തി​​ന്‍റെ ബ​​ലം വ​​ള​​രെ​​യാ​​യി​​രു​​ന്നു. സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ എ​​ഴു​​പ​​ത്തി​​ര​​ണ്ടാം വ​​ർ​​ഷ​​ത്തി​​ലും ഇ​​ന്ത്യ​​യു​​ടെ ഭൂ​​പ​​ട​​ത്തി​​ൽ നി​​ന്ന് വേ​​റി​​ട്ടൊ​​രു ചി​​ത്രം ഉ​​ൾ​​ക്കൊ​​ണ്ട ജ​​മ്മു ക​​ശ്മീ​​ർ എ​​ന്ന "ത​​ല'​​സ്ഥാ​​നീ​​യ സം​​സ്ഥാ​​നം ഇ​​ന്ന​​ലെ പൂ​​ർ​​ണ​​മാ​​യി ഇ​​ന്ത്യ​​യു​​ടെ ഭാ​​ഗ​​മാ​​യ​ത് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ജ​​ന്മ​​ദി​​ന​​ത്തി​​ലാ​​യ​​ത് കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ 72 വ​​ർ​​ഷ​​മാ​​യി ബി​​ജെ​​പി​​യോ അ​​തി​​ന്‍റെ പൂ​​ർ​​വ സം​​ഘ​​ട​​ന​​ക​​ളോ ആ​​ഗ്ര​​ഹി​​ച്ച​​തും നി​​ര​​ന്ത​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട​​തു​​മാ​​യി​​രു​​ന്നു 370ാം വ​കു​പ്പ് എ​ടു​ത്തു​ക​ള​യ​ണ​മെ​ന്ന​ത്.    ഇ​​ന്ന​​ലെ വ​​രെ സ്വ​​ന്ത​​മാ​​യി പ​​താ​​ക ഉ​​ണ്ടാ​​യി​​രു​​ന്ന, സ്വ​​ന്ത​​മാ​​യി ഗാ​​ന​​മു​​ണ്ടാ​​യി​​രു​​ന്ന, സ്വ​​ന്ത​​മാ​​യി ഭ​​ര​​ണ​​ഘ​​ട​​ന​​യും നീ​​തി​​ന്യാ​​യ വ്യ​​വ​​സ്ഥ​​ക​​ളു​​മു​​ണ്ടാ​​യി​​രു​​ന്ന വേ​​റി​​ട്ടൊ​​രു ഭൂ​​പ്ര​​ദേ​​ശ​​മാ​​യി​​രു​​ന്നു ജ​​മ്മു ക​​ശ്മീ​​ർ. ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 370ാം വ​​കു​​പ്പ് അ​​നു​​സ​​രി​​ച്ച് പ്ര​​ത്യേ​​ക പ​​ദ​​വി അ​​നു​​വ​​ദി​​ച്ചു സം​​ര​​ക്ഷി​​ച്ചു പോ​​ന്ന ഈ ​​സം​​വി​​ധാ​​ന​​ങ്ങ​​ൾ ക​​ശ്മീ​​ർ ജ​​ന​​ത​​യു​​ടെ വ​​ള​​ർ​​ച്ച മു​​ര​​ടി​​പ്പി​​ക്കു‍ക​​യാ​​യി​​രു​​ന്നു ഇ​​തു​വ​​രെ. എ​​ന്നാ​​ൽ ജ​​മ്മു ക​​ശ്മീ​​ർ, ല​​ഡാ​​ക്ക് എ​​ന്നീ കേ​​ന്ദ്ര ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ രൂ​​പീ​​ക​​ര​​ണ​​ത്തോ​​ടെ മ​​റ്റേ​​തൊ​​രു ഇ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ത്തെ​​യോ, കേ​​ന്ദ്ര ഭ​​ര​​ണ പ്ര​​ദേ​​ശ​​ത്തെ​​യോ പോ​​ലെ ജ​​മ്മു ക​​ശ്മീ​​രും ല​​ഡാ​​ക്കും മാ​​റി. ഇ​​നി അ​​വി​​ടെ ര​​ണ്ടു പ​​താ​​ക​​ക​​ളി​​ല്ല, ര​​ണ്ടു ഗാ​​ന​​ങ്ങ​​ളി​​ല്ല, ര​​ണ്ടു നി​​യ​​മ​​ങ്ങ​​ളു​​മി​​ല്ല. ഇ​​തോ​​ടെ ഇ​​ന്ത്യ​​യി​​ലെ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം ഇ​​രു​​പ​​ത്തെ​​ട്ടും കേ​​ന്ദ്ര ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ എ​​ണ്ണം ഒ​​ൻ​​പ​​തു​​മാ​​യി.  പ്ര​​ധാ​​ന​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ​​യും ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​ടെ​​യും രാ​​ഷ്‌​​ട്രീ​​യ ഇ​​ച്ഛാ​​ശ​​ക്തി​​യും ധീ​​ര​​മാ​​യ ന​​ട​​പ​​ടി​​യു​​മാ​​യി ഇ​​തി​​നെ കാ​​ണു​​ന്ന​​വ​​രു​​ണ്ട്. എ​​തി​​ർ​​പ്പു​​ക​​ളു​​ണ്ടെ​​ങ്കി​​ലും പ്ര​​തി​​പ​​ക്ഷ​​ത്തു​​ള്ള​​വ​​ർ പോ​​ലും ഈ ​​തീ​​രു​​മാ​​ന​​ത്തെ അം​​ഗീ​​ക​​രി​​ക്കു​​ന്നു എ​​ന്ന​താ​​ണു വ​​സ്തു​​ത. ഇ​​തു​​വ​​രെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നും പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കും കൈ​​യ​​ടി കി​​ട്ടു​​മെ​​ങ്കി​​ലും ജ​​മ്മു ക​​ശ്മീ​​രി​​ന്‍റെ നി​​ല​​വി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്താ​​ൻ വി​​ദേ​​ശ​​ത്തു നി​​ന്നു​​ള്ള എം​​പി​​മാ​​ർ​​ക്ക് അ​​വ​​സ​​രം കൊ​​ടു​​ത്ത ന​​ട​​പ​​ടി വ​​ലി​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്കാ​​ണു വ​​ഴി തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലെ തീ​​വ്ര വ​​ല​​തു​പ​​ക്ഷ ചാ​​യ്‌​​വു​​ക​​ളു​​ള്ള 23 പാ​​ർ​​ല​​മെ​​ന്‍റ് അം​​ഗ​​ങ്ങ​​ളെ ക​​ശ്മീ​​ർ‌ സ​​ന്ദ​​ർ‌​​ശി​​ക്കാ​​ൻ അ​​നു​​വ​​ദി​​ച്ച​​ത് എ​​ന്തി​​നാ​​ണെ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഉ​​ത്ത​​രം ല​​ഭി​​ക്കേ​​ണ്ട​​തു​​ണ്ട്.  ഇ​​ക്ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റ് അ​​ഞ്ചി​​ന് ആ​​ർ​​ട്ടി​​ക്കി​​ൾ 370 പി​​ൻ​​വ​​ലി​​ച്ച​​തി​​നു ശേ​​ഷം ജ​​മ്മു ക​​ശ്മീ​​രി​​ൽ സി​​വി​​ൽ നി​​​യ​​മ​ങ്ങ​​ളി​​ൽ വ​​ലി​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ വ​​രു​​ത്തി​​യി​​രു​​ന്നു. അം​​ഗീ​​കൃ​​ത രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യെ​​ല്ലാം നേ​​താ​​ക്ക​​ളെ ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​ലോ ക​​സ്റ്റ​​ഡി​​യി​​ലോ സൂ​​ക്ഷി​​ക്കു​​ക​​യാ​​ണ് ഇ​​പ്പോ​​ഴും. ദേ​​ശീ​​യ ക​​ക്ഷി​​ക​​ളു​​ടെ നേ​​താ​​ക്ക​​ളെ ആ​​രെ​​യും ക​​ശ്മീ​​ർ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല. ജ​​മ്മു ക​​ശ്മീ​​രി​​ൽ നി​​ന്നു​​ള്ള കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ഗു​​ലാം ന​​ബി ആ​​സാ​​ദി​​നെ​​പ്പോ​​ലും ശ്രീ​​ന​​ഗ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ത​​ട​​ഞ്ഞു വ​​ച്ചു. പാ​​ർ​​ട്ടി എം​​എ​​ൽ​​എ​​യെ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ അ​​നു​​മ​​തി തേ​​ടി​​യ സി​​പി​​എം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സീ​​താ​​റാം യെ​​ച്ചൂ​​രി​​ക്കു വൈ​​കി അ​​നു​​മ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും ക​​ർ​​ശ​​ന ഉ​​പാ​​ധി​​ക​​ളോ​​ടെ​​യാ​​ണു സ​​ന്ദ​​ർ​​ശ​​നം അ​​നു​​വ​​ദി​​ച്ച​​ത്. ജ​​മ്മു ക​​ശ്മീ​​രി​​ലെ ഒ​​രു ജ​​ന​​പ്ര​​തി​​നി​​ധി​​ക്കു പോ​​ലും മാ​​ധ്യ​​മ സ​​മ്മേ​​ള​​നം ന​​ട​​ത്താ​​ൻ അ​​നു​​മ​​തി​​യി​​ല്ല. പ​​ല കോ​​ണു​​ക​​ളി​​ലും മ​​നു​​ഷ്യാ​​വ​​കാ​​ശ ലം​​ഘ​​ന​​ങ്ങ​​ൾ ന​​ട​​ക്കു​​ന്നു എ​​ന്നും ആ​​ക്ഷേ​​പ​​മു​​യ​​ർ​​ന്നു.   ജ​​മ്മു ക​​ശ്മീ​​രി​​ന്‍റെ ത​​ൽ​​സ്ഥി​​തി പ​​രി​​ശോ​​ധി​​ക്കാ​​ൻ വേ​​ണ്ടി​വ​​ന്നാ​​ൽ ഇ​​ട​​പെ​​ടു​​മെ​​ന്നു സു​​പ്രീം കോ​​ട​​തി പോ​​ലും പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. സം​​യു​​ക്ത പാ​​ർ​​ല​​മെ​​ന്‍റ​​റി സ​​മി​​തി​​യെ ക​​ശ്മീ​​രി​​ലേ​​ക്ക​​യ​​യ്ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷം ആ​​വ​​ശ്യ​​പ്പെ​​ട്ട​​തും അം​​ഗീ​​ക​​രി​​ച്ചി​​ല്ല, പ്ര​​ധാ​​ന​​മ​​ന്ത്രി​​യും കേ​​ന്ദ്ര സ​​ർ​​ക്കാ​​രും. ക​​ശ്മീ​​രി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല ച​​രി​​ത്രം അ​​റി​​യാ​​വു​​ന്ന​​വ​​ർ യൂ​​റോ​​പ്യ​​ൻ‌ യൂ​​ണി​​യ​​ൻ പ്ര​​തി​​നി​​ധി​​ക​​ളാ​​യ എം​​പി​​മാ​​രു​​ടെ ക​​ശ്മീ​​ർ സ​​ന്ദ​​ർ​​ശ​​ന​​ത്തെ ചോ​​ദ്യം ചെ​​യ്യു​​ന്ന​​തി​​ൽ തെ​​റ്റു പ​​റ​​യാ​​നാ​​വി​​ല്ല.  വി​​മെ​​ൻ ഇ​ക്ക​​ണോ​​മി​​ക് ആ​​ൻ​​ഡ് സോ​​ഷ്യ​​ൽ തി​​ങ്ക് ടാ​​ങ്ക് (വെ​​സ്റ്റ്) എ​​ന്ന ചാ​​രി​​റ്റ​​ബി​​ൾ സം​​ഘ​​ട​​ന​​യു​​ടെ ക്ഷ​​ണം സ്വീ​​ക​​രി​​ച്ചാ​​ണ് വി​​ദേ​​ശ എം​​പി​​മാ​​ർ ക​​ശ്മീ​​ർ സ​​ന്ദ​​ർ​​ശി​​ച്ച​​ത്. എ​​ന്താ​​ണ് ഈ ​​വെ​​സ്റ്റ്? ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​യാ​​യ വി​​ദേ​​ശ വ​​നി​​ത മാ​​ഡി ശ​​ർ​​മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ചെ​​റി​​യൊ​​രു എ​​ൻ​​ജി​​ഒ. പ​​ത്തു ജീ​​വ​​ന​​ക്കാ​​ർ മാ​​ത്ര​​മു​​ള്ള ക​​മ്പ​​നി​​യെ​​ന്ന് അ​​തി​​ന്‍റെ പ്രൊ​​ഫൈ​​ലി​​ൽ​​പ്പോ​​ലും പ​​റ​​യു​​ന്നു. വി​​ദേ​​ശ എം​​പി​​മാ​​രെ ഇ​​ന്ത്യ​​യി​​ലേ​​ക്ക്, അ​​തും വ​​ള​​രെ​​ക്കൂ​​ടു​​ത​​ൽ സെ​​ൻ​​സി​​റ്റി​​വ് ആ​​യ ജ​​മ്മു ക​​ശ്മീ​​രി​​ലേ​​ക്കു  ക്ഷ​​ണി​​ക്കാ​​ൻ അ​​വ​​ർ​​ക്ക് എ​​ന്താ​​ണ് അ​​ധി​​കാ​​രം. ഈ ​​സം​​ഘ​​ത്തി​​ന് ദേ​​ശീ​​യ സു​​ര​​ക്ഷ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ വ​​രെ വെ​​ളി​​പ്പെ​​ടു​​ത്തി​​ക്കൊ​​ടു​​ക്കാ​​ൻ പാ​​ക​​ത്തി​​ന് എ​​ന്തു പ്രാ​​മു​​ഖ്യ​​മാ​​ണു​​ള്ള​​ത്? എ​​ന്നു ത​​ന്നെ​​യു​​മ​​ല്ല, പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി വ​​രെ അ​​വ​​രെ സ്വീ​​ക​​രി​​ച്ചി​​രു​​ത്താ​​നും ചാ​​യ​​സ​​ൽ​​ക്കാ​​രം ന​​ട​​ത്താ​​നും ഒ​​രു​​മി​​ച്ചു നി​​ന്നു ചി​​ത്ര​​മെ​​ടു​​ക്കാ​​നും മ​​റ്റു​​മു​​ള്ള ന​​യ​​ത​​ന്ത്ര പ്രാ​​ധാ​​ന്യ​​മു​​ണ്ടോ, ഈ ​​സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്.   ക​​ശ്മീ​​രി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ‌ സ്വീ​​ക​​രി​​ച്ച ധീ​​ര​​മാ​​യ പ​​ല നി​​ല​​പാ​​ടു​​ക​​ളു​​ടെ​​യും ശോ​​ഭ കെ​​ടു​​ത്തു​​ന്ന​​താ​​ണു വി​​ദേ​​ശ എം​​പി​​മാ​​ർ‌​​ക്ക് അ​​നു​​വ​​ദി​​ച്ച സ​​ന്ദ​​ർ​​ശ​​നാ​​നു​​മ​​തി. അ​​തി​​ൽ ദേ​​ശ​​വി​​രു​​ദ്ധ താ​​ത്പ​​ര്യ​​മു​​ണ്ടെ​​ന്ന പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ ആ​​രോ​​പ​​ണ​​ത്തി​​നു കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ മ​​റു​​പ​​ടി പ​​റ​​യേ​​ണ്ടി വ​​രും. 



Kerala

Gulf


National

International