350 കിലോ തൂക്കമുള്ള സ്രാവിനെ പിടികൂടി: യുഎഇയില്‍ മത്സ്യതൊഴിലാളിക്കെതിരെ കേസ്timely news image

ഫുജൈറ: 350 കിലോ തൂക്കമുള്ള സ്രാവിനെ പിടികൂടിയ മത്സ്യതൊഴിലാളിക്കെതിരെ യുഎഇയില്‍ കേസ്. സ്രാവ് ഗര്‍ഭിണി ആയിരുന്നുവെന്നും നിയമം ലംഘിച്ചാണ് ഇതിനെ പിടികൂടിയതെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷകര്‍ രംഗത്തുവന്നതോടെയാണ് മത്സ്യതൊഴിലാളി കുടുങ്ങിയത്. ഫുജൈറയിലെ ഈദ് സുലൈമാന്‍ എന്ന 50 കാരനാണ് കഴിഞ്ഞദിവസം 350 കിലോ തൂക്കമുള്ള സ്രാവിനെ പിടികൂടിയത്.ബുള്‍ ഷാര്‍ക്ക് വിഭാഗത്തില്‍ പെടുന്ന ഈ സ്രാവ് മറ്റ് മത്സ്യങ്ങളെ തിന്ന് ജീവിക്കുന്നതിനാല്‍ ഈ മേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് മീന്‍ കിട്ടുന്നില്ല എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇയാള്‍ സ്രാവിനെ പിടിക്കാന്‍ ഇറങ്ങിയത്. എന്നാല്‍, ഈദ് സുലൈമാന്റെ നടപടി സ്രാവിനെ പിടിക്കാന്‍ നിരോധം നിലനില്‍ക്കുന്ന കാലത്താണെന്നും പിടികൂടിയ സ്രാവ് ഗര്‍ഭിണി ആയിരുന്നെന്നും ചൂണ്ടിക്കാട്ടി യുഎഇയിലെ തന്നെ പരിസ്ഥിതി വാദികള്‍ രംഗത്തെത്തി. സ്രാവില്‍ നിന്ന് 16 ഭ്രൂണം കണ്ടെത്തിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍, നിരോധനം മാര്‍ച്ചിലേ നിലവില്‍ വരൂ എന്നും നിയമോപദേശം തേടിയാണ് താന്‍ പിടികൂടിയതെന്നും മല്‍സ്യതൊഴിലാളി പറഞ്ഞു.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ