പൂക്കള്‍ കൊണ്ട് വര്‍ണ്ണവിസ്മയം തീര്‍ത്ത് ബഹ്‌റൈനില്‍ ഗാര്‍ഡന്‍ ഷോtimely news image

മനാമ: അന്താരാഷ്ട്ര ഗാര്‍ഡന്‍ ഷോയില്‍ സസ്യജാലങ്ങളുടെയും വര്‍ണ്ണപ്പൂക്കളുടെയും വൈവിദ്ധ്യമാര്‍ന്ന കാഴ്ച. മുന്‍വര്‍ഷങ്ങളെക്കാള്‍ വര്‍ണ്ണാഭമാണ് അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററിലെ ഗാര്‍ഡന്‍ ഷോ.ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് സന്റെര്‍, ഗള്‍ഫ് പെട്രോ കെമിക്കല്‍ കമ്പനി, കുവൈത്ത് ഫിനാന്‍സ് ഹൗസ്, അല്‍ബ, ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി, ബനാഗ്യാസ്, വിവ, ബഹ്‌റൈന്‍ മുംതലികാത്ത് ഹോള്‍ഡിങ് കമ്പനി, അല്‍സലാം ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കൃഷിയെ സ്‌നേഹിക്കുന്നവരെ പ്രോത്‌സാഹിപ്പിക്കാനും അവര്‍ക്ക് അംഗീകാരം നല്‍കാനുമാണ് ഗാര്‍ഡന്‍ ഷോ നടത്തുന്നതെന്ന് സംഘാടക സമിതി വ്യക്തമാക്കിയിട്ടുണ്ട്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിക്കുന്ന ഷോ അദ്ദേഹത്തിന് പകരം ഈസ ബിന്‍ സല്‍മാന്‍ എഡ്യുക്കേഷന്‍ എന്‍ഡോവ്മന്റെ് ചെയര്‍മാന്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ യാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. 24 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന പരിപാടിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഒമ്പത് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം.Kerala

Gulf


National

International