വയോധികര്‍ക്ക് പ്രത്യേക ഇരിപ്പടങ്ങളൊരുക്കി ഷാര്‍ജയിലെ പാര്‍ക്കുകള്‍timely news image

ഷാര്‍ജ: പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു പ്രത്യേക ഇരിപ്പിടങ്ങളൊരുക്കി എമറേറ്റുകള്‍. കൂടാതെ ചെറുപ്പക്കാര്‍ക്ക് ഇഷ്ടമുള്ള രുചി വിഭവങ്ങളുമായി ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ മൊബൈല്‍ റസ്റ്ററന്റുകളും പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണിത്. വയോധികര്‍ക്ക് ബുദ്ധിമുട്ടു കൂടാതെ ഇരിക്കാനും സ്വസ്ഥമായി നടക്കാനും പാര്‍ക്കുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.  പ്രത്യേക ബെഞ്ചുകളും കസേരകളും സ്ഥാപിച്ചു. കുട്ടികള്‍ക്കായി ഉല്ലാസ കേന്ദ്രങ്ങളും സജ്ജമാക്കി. ആരോഗ്യമാനദണ്ഡങ്ങള്‍ ഉറപ്പാക്കി 10 മൊബൈല്‍ റസ്റ്ററന്റുകളാണ് നാഷണല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. എല്ലാവിഭാഗക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ഉല്ലാസകേന്ദ്രങ്ങളായി പൊതുസ്ഥലങ്ങളെ മാറ്റുമെന്നു മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ താബത് സാലിം അല്‍ തറൈഫി പറഞ്ഞു.Kerala

Gulf


National

International