തായ്‌ലൻഡിൽ ഭാരതീയത നിറഞ്ഞു നിൽക്കുന്നു: മോദിtimely news image

ബാങ്കോക്ക്: തായ്‌ലൻഡിലെത്തിയപ്പോൾ സ്വന്തം നാട്ടിലെത്തുന്ന പ്രതീതിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തായ്‌ലൻഡിന്‍റെ പാരമ്പര്യത്തിലും വിശ്വാസത്തിലും ഭാരതീയത നിറഞ്ഞു നില്‍ക്കുന്നു. തായ്‌ലൻഡിലെ രാജകുടുംബത്തിന് ഇന്ത്യയുമായി വളരെ അടുത്തതും ചരിത്രപരവുമായ ബന്ധമാണുള്ളത്. മഹാചക്രി രാജകുമാരിക്കു സംസ്‌കൃതത്തില്‍ അതീവ പ്രവീണ്യമായിരുന്നു- മൂന്നുദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ ചൂണ്ടിക്കാട്ടി. സിഖ് മത സ്ഥാപകൻ ഗുരു നാനാക് ദേവിന്‍റെ 550ാം ജന്മവാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി അനുസ്മരണ നാണയം ചടങ്ങില്‍ പുറത്തിറക്കി. കൂടാതെ തിരുവള്ളുവരുടെ പ്രശസ്തമായ തിരുക്കുറലിന്‍റെ തായ് പരിഭാഷയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നു നടത്തിയ ചടങ്ങിന് "സ്വാസ്തി പിഎം മോദി' എന്നാണു പേര് നല്‍കിയിരുന്നത്. മറ്റുള്ളവരെ അഭിവാദ്യം ചെയ്യാൻ തായ് ജനത ഉപയോഗിക്കുന്ന വാക്കാണ് സ്വാസ്തി. ആര്‍സിഇപി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തായ്‌ലന്‍ഡില്‍ എത്തിയത്. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറിന്‍റെ അന്തിമ ചര്‍ച്ചയാണ് ഇവിടെ നടക്കുക. നാളെ നടക്കുന്ന ആര്‍സിഇപി രൂപീകരണ പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇതിനു പുറമെ പതിനാറാമത് ആസിയാന്‍ ഉച്ചകോടിയിലും പതിനാലാമത് കിഴക്കനേഷ്യാ ഉച്ചകോടിയിലും പ്രധാനമന്ത്രി സംബന്ധിക്കും.Kerala

Gulf


National

International