ഇത് കാവ്യയുടെ കുഞ്ഞ് മഹാലക്ഷ്മിയോ?; ചിത്രം വൈറലായതോടെ യാഥാര്‍ത്ഥ്യം പുറത്തുവന്നുtimely news image

കൊച്ചി: ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് മകള്‍ ജനിച്ചെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധര്‍ ഏറ്റെടുത്തത്. പിന്നാലെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തു വരുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതിനിടയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ഒരു കുട്ടിയ്‌ക്കൊപ്പമുള്ള കാവ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ചിത്രങ്ങള്‍ വൈറലായി മാറിയതോടെ ഇത് മഹാലക്ഷ്മിയാണോ എന്നായി ആരാധകരുടെ ചോദ്യം. എന്നാല്‍ കാവ്യയുടെ കുടെയുള്ളത് മകള്‍ മഹാലക്ഷ്മിയായിരുന്നില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ആകാശവാണി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ആകാശവാണി എന്ന സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങളാണ് വൈറലായത്. സിനിമയുടെ അസിസ്റ്റന്റെ ക്യാമറാമാന്റെ മകളാണ് വൈറലായ ചിത്രത്തില്‍ കാവ്യയ്‌ക്കൊപ്പമുള്ളത്. മഹാലക്ഷ്മിയുടെ നൂലുകെട്ടിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കാവ്യ മാധവന്റെയും ദിലീപിന്റെയും മീനാക്ഷിയുടെയും ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ദിലീപിന്റെ പുതിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഗംഭീര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.Kerala

Gulf


National

International