ഗസ്സയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി ഖത്തര്‍timely news image

ദോഹ: ഗസ്സ മുനമ്പില്‍ പതിനായിരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഖത്തറിന്റെ ഗസ്സ പുനര്‍നിര്‍മാണ കമ്മിറ്റിയും പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സിയും കരാര്‍ ഒപ്പുവെച്ചു. ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമ മേഖല എന്നിവിടങ്ങളിലായി അടുത്ത മാസം മുതലാണ് തൊഴില്‍ ലഭ്യമാവുക. പദ്ധതിക്കായി 13 മില്ല്യന്‍ ഡോളറാണ് ഖത്തര്‍ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സിക്ക് നല്‍കുക. കഴിഞ്ഞ ഒക്ടോബറില്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി 150 മില്യന്‍ ഡോളര്‍ ഖത്തര്‍ ഗസ്സ മുനമ്പിന് അനുവദിച്ചിരുന്നു. ഗസ്സ മുനമ്പിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഖത്തര്‍ നിരവധി കാര്യങ്ങളാണ് ചെയ്തുവരുന്നത്. ഇതുവരെയായി 80 പദ്ധതികളാണ് ഗസ്സയില്‍ നടപ്പാക്കിയിട്ടുള്ളത്. ഇവക്കായി 110 മില്യന്‍ ഡോളറാണ് ചെലവു വരുന്നത്. കഴിഞ്ഞ ദിവസം ഗസ്സയിലെ രോഗികള്‍ക്ക് സൗരോര്‍ജത്താലുള്ള വിവിധ സഹായപദ്ധതികള്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും ഈദ് ചാരിറ്റിയും നടപ്പാക്കിയിരുന്നു. ദരിദ്ര കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളില്‍ വൈദ്യുതി ലഭിക്കാനുള്ള സംവിധാനമാണ് സൊസൈറ്റി നിര്‍വഹിച്ചത്. മുഴുവന്‍ സമയവും മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായം ആവശ്യമുള്ളവര്‍ ഉള്‍പ്പെടുന്ന 58 കുടുംബങ്ങളിലെ 400 പേര്‍ക്ക് മൂന്നര ലക്ഷം റിയാല്‍ ചെലവഴിച്ച് ഈദ് ചാരിറ്റിയുടെ സഹായത്തോടെയാണ് വൈദ്യുതി നല്‍കിയത്. പ്രതിദിനം 16 മണിക്കൂര്‍ വരെ വൈദ്യുതി നിലക്കുന്ന തരത്തില്‍ നീണ്ട പവര്‍ കട്ടുകളാണ് ഗസ്സയിലെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. പ്രസ്തുത പ്രശ്‌നം പരിഹരിക്കാന്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി പരിസ്ഥിതി സൗഹൃദവും ബദല്‍ ഊര്‍ജ്ജവുമായ സൗരോര്‍ജ്ജത്തെയാണ് ആശ്രയിക്കുന്നത്. വൈദ്യുതോര്‍ജ്ജം ഉറപ്പു വരുത്താന്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി 16 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചത്. ഇപ്പോള്‍ തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ഖത്തര്‍.Kerala

Gulf


National

International