ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണം



timely news image

ന്യൂഡല്‍ഹി: ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണം. 48 കിലോഗ്രാം വിഭാഗത്തില്‍ യുക്രൈന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 6 സ്വര്‍ണം നേടുന്ന ആദ്യ വനിത താരമാണ് മേരികോം. വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോല്‍പ്പിച്ചാണ് മേരി കോം ഫൈനലില്‍ കടന്നത്. മേരി കോമിന്റെ സ്വര്‍ണ നേട്ടത്തോടെ ഈ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം മൂന്നായി. മേരി കോമിന്റെ സ്വര്‍ണത്തിനു പുറമെ സെമിഫൈനലുകളില്‍ പരാജയപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ സിമ്രന്‍ജിത് കൗറും ലോവ്‌ലിന ബോര്‍ഗോഹെയ്‌നും വെങ്കലം നേടിയിരുന്നു. 57 കിലോഗ്രാം വിഭാഗത്തില്‍ സോണിയ ചാഹലും ഫൈനലില്‍ ഇറങ്ങുന്നതിനാല്‍ സ്വര്‍ണ നേട്ടം നാലാക്കി വര്‍ധിപ്പിക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ട്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കെ.ഡി ജാദവ് അരീനയില്‍ നടക്കുന്ന മല്‍സരത്തില്‍ ജര്‍മനിയുടെ വാണര്‍ ഓര്‍നെല്ലയാണ് സോണിയയുടെ എതിരാളി. ഇതിനു മുന്‍പ് 2008ലാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ നാലു മെഡലുകള്‍ നേടിയത്. അന്ന് ഒരു സ്വര്‍ണം, ഒരു വെളളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ഇത്തവണ സോണിയ കൂടി ഫൈനല്‍ ജയിച്ചാല്‍ ആ നേട്ടം മെച്ചപ്പെടുത്താം. എന്നാല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2008ലായിരുന്നു. അന്ന് നാലു സ്വര്‍ണമടക്കം എട്ടു മെഡലുകളാണ് ഇന്ത്യ നേടിയത്.



Kerala

Gulf


National

International