ചൂട് കനക്കുന്നു ;എ സി ആവശ്യക്കാർ ഏറുന്നു;ഫ്രീസിങ് പോയിന്റിൽ തിരക്കേറി ....timely news image

  തൊടുപുഴ :തൊടുപുഴ ഫ്രീസിങ് പോയിന്റിൽ തിരക്കേറുന്നു .എ സി യുടെ കാര്യത്തിൽ മധ്യകേരളത്തിലെ അവസാന വാക്കായി  ഈ സ്ഥാപനം  മാറിയിരിക്കുന്നു .കാൽ നൂറ്റാണ്ടിന്റെ പ്രവർത്തനപരമ്പര്യമാണ്  ഫ്രീസിങ് പോയിന്റിനുള്ളത് .ബിനു ചെറിയാനാണ്  മാനേജിങ് ഡയറക്ടർ . ചൂ​ടു കൂ​ടു​മ്പോ​ള്‍ മു​റി​യി​ല്‍ എ​സി എ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍ നി​ന്ന് നേ​ട്ടം കൊ​യ്യാ​ന്‍ ത​യാ​റാ​യി കേ​ര​ള വി​പ​ണി​യി​ല്‍ ക​മ്പ​നി​ക​ള്‍. നി​ല​വി​ല്‍ തി​ര​ക്ക് ഏ​റി​തു​ട​ങ്ങി​യ വി​പ​ണി​യി​ല്‍  കു​റ​ച്ചു​കൂ​ടി ചൂ​ടു​പി​ടി​പ്പി​ക്കാ​ന്‍ എ​സി ക​മ്പ​നി​ക​ള്‍ ത​ല​ങ്ങും വി​ല​ങ്ങും പ​ര​സ്യ​ങ്ങ​ളു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. വേ​ന​ല്‍ച്ചൂ​ട് ക​ത്തു​മ്പോ​ള്‍ ചാ​ക​ര എ​സി ക​മ്പ​നി​ക​ള്‍ക്കും വി​ൽ​പ്പ​ന​ക്കാ​ര്‍ക്കു​മാ​ണ്. വേ​ന​ല്‍ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലെ എ​സി വി​ൽ​പ്പ​ന​യു​ടെ ക​ണ​ക്കു​ക​ള്‍ അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്.     ചൂ​ട് കു​തി​ച്ചു​യ​ര്‍ന്ന​തോ​ടെ ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് എ​സി വി​ൽ​പ്പ​ന മൂ​ന്നി​ര​ട്ടി​യോ​ളം വ​ര്‍ധി​ച്ചെ​ന്നു വി​ൽ​പ്പ​ന​ക്കാ​ര്‍ പ​റ​യു​ന്നു. മാ​ര്‍ച്ച്, ഏ​പ്രി​ല്‍, മേ​യ് എ​ന്നീ മൂ​ന്ന് മാ​സ​ങ്ങ​ളി​ലും  മി​ക​ച്ച ക​ച്ച​വ​ടം എ​സി​ക്ക് ത്രീ ​സ്റ്റാ​ര്‍, ഫോ​ര്‍ സ്റ്റാ​ര്‍, ഫൈ​വ് സ്റ്റാ​ര്‍ എ​ന്നി​ങ്ങ​നെ റേ​റ്റി​ങ്ങു​ക​ള്‍ ന​ല്‍കി​യി​ട്ടു​ണ്ട്. ഏ​റ്റ​വും കു​റ​ഞ്ഞ വൈ​ദ്യു​ത ഉ​പ​യോ​ഗം അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ത്രീ, ​ഫോ​ര്‍, ഫൈ​വ് സ്റ്റാ​റു​ക​ള്‍ കി​ട്ടു​ന്ന​ത്. ഫൈ​വ് സ്റ്റാ​ര്‍ എ​സി​ക്കു വി​ല കൂ​ടു​മെ​ങ്കി​ലും വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി കു​റ​യ്ക്കാം എ​ന്ന​തി​നാ​ണ് ഇ​ത്ത​വ​ണ അ​തി​നാ​ണ് ഡി​മാ​ന്‍റ് കൂ​ടി​യി​രി​ക്കു​ന്ന​ത്.      കൊ​ച്ചി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം വി​പ​ണി​യി​ല്‍ ഇ​ന്‍വേ​ര്‍ട്ട​ര്‍ എ​സി​ക​ളാ​ണ് പ്രി​യം. മു​റി​യി​ലെ ത​ണു​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ലു​ള്ള മി​ക​വാ​ണ് ഇ​വ​യ്ക്ക് പ്രി​യം ഏ​റി​യ​ത്. മ​റ്റു​ള്ള​വ​യെ അ​പേ​ക്ഷി​ച്ച് 40 % വ​രെ ഊ​ര്‍ജ സം​ര​ക്ഷ​ണം സാ​ധ്യ​മാ​കു​ന്നു​ണ്ട് എ​ന്ന​തി​നാ​ല്‍ വാ​ങ്ങു​ന്ന​വ​ര്‍ക്കും ഇ​ന്‍വേ​ര്‍ട്ട​ര്‍ എ​സി​ക​ളോ​ടാ​ണു താ​ത്പ​ര്യ​മെ​ന്നു ഡീ​ല​ര്‍മാ​ര്‍ പ​റ​യു​ന്നു.   26,000 മു​ത​ലാ​ണ് എ​സി​യു​ടെ വി​ല. മു​റി​ക​ളു​ടെ വി​സ്തൃ​തി അ​നു​സ​രി​ച്ചാ​ണ് എ​സി ക്ര​മീ​ക​രി​ക്കു​ന്ന​ത്. ഒ​രു ട​ണ്‍ വ​രു​ന്ന എ​സി​ക്കാ​ണു കൂ​ടു​ത​ല്‍ വി​ൽ​പ്പ​ന. 160 ച​തു​ര​ശ്ര അ​ടി​യു​ള്ള മു​റി​യാ​ണെ​ങ്കി​ല്‍ ഒ​ന്ന​ര ട​ണ്‍ എ​സി ത​ന്നെ വേ​ണം. ഡൈ​നി​ങ്ങ് ഹാ​ളു​ക​ളി​ലും മ​റ്റും ഘ​ടി​പ്പി​ക്കാ​നും ഒ​ന്ന​ര ട​ണി​ന്‍റെ എ​സി​യാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ വാ​ങ്ങു​ന്ന​ത്.   വീ​ടു​ക​ളി​ലേ​ക്കു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ക്ക് സ്പ്ലി​റ്റ് എ​സി​ക​ളും വ​ലി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഓ​ഫീ​സു​ക​ളി​ലേ​ക്കും മ​റ്റു​മാ​യി ഇ​ന്‍വ​ര്‍ട്ട​ഡ് എ​സി​ക​ളു​മാ​ണ് ആ​ളു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഈ ​വേ​ര്‍തി​രി​വി​നു കാ​ര​ണം വീ​ടു​ക​ളി​ല്‍ മു​ഴു​വ​ന്‍ സ​മ​യ എ​സി ആ​വ​ശ്യ​മി​ല്ലാ​ത്ത​തു ത​ന്നെ, ഓ​ഫീ​സു​ക​ളി​ല്‍ ചി​ല​പ്പോ​ള്‍ 24 മ​ണി​ക്കൂ​റും ഇ​തി​ന്‍റെ പ്ര​വ​ര്‍ത്ത​നം ആ​വ​ശ്യ​മാ​യി വ​രും.    ചൂ​ടി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ വി​ല​യൊ​ന്നും ആ​ളു​ക​ള്‍ക്ക് ഇ​ന്നൊ​രു പ്ര​ശ്ന​മാ​കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​മു​ഖ​രാ​യ പ​ല എ​സി ക​ച്ച​വ​ട​ക്കാ​രു​ടേ​യും പ്ര​തി​ക​ര​ണം. കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ 120 ച​തു​ര​ശ്ര അ​ടി മു​ത​ല്‍ 140 ച​തു​ര​ശ്ര അ​ടി വ​രെ 1 ട​ണ്‍, 140,180 ച​തു​ര​ശ്ര അ​ടി വ​രെ 1.5 ട​ണ്‍, 180, 240 വ​രെ 2 ട​ണ്‍ എ​ന്നി​ങ്ങ​നെ​യാ​ണ് എ​സി ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ക​ണ​ക്ക്. റൂ​മി​ന്‍റെ ഉ​യ​രം, ജ​ന​ല്‍ ഗ്ലാ​സു​ക​ള്‍, സ്ഥാ​നം ഒ​ക്കെ എ​സി​യു​ടെ ട​ണ്ണേ​ജി​നെ സ്വാ​ധീ​നി​ക്കു​മെ​ങ്കി​ലും പൊ​തു​വെ ഈ ​രീ​തി​യി​ലാ​ണ് ട​ണ്ണേ​ജ് ക​ണ​ക്കാ​ക്കു​ന്ന​ത്.      ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​പ്പോ​ലെ സ്റ്റോ​ക്കു​ക​ള്‍ തി​ക​യാ​തെ വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കാ​ത്ത വി​ധം ഇ​ത്ത​വ​ണ മി​ക്ക ഷോ​റൂ​മു​ക​ളി​ല്‍ സ്റ്റോ​ക്കു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്. വേ​ന​ല്‍കാ​ലം ക​ന​ത്ത​തോ​ടു​കൂ​ടി ക​ട​യി​ലേ​ക്ക് എ​ത്തു​ന്ന എ​സി​യു​ടെ ആ​വ​ശ്യ​ക്കാ​ര്‍ ദി​നം​പ്ര​തി കൂ​ടി​വ​രു​ന്നു. " ക​ഴി​ഞ്ഞ വ​ര്‍ഷം എ​സി വി​പ​ണി​യു​ടെ ബൂം ​പി​രീ​ഡ് എ​ന്നാ​ണ് പ​റ​യ​പ്പെ​ട്ടി​രു​ന്ന​ത്. ഈ ​വ​ര്‍ഷ​വും അ​തേ പോ​ലെ എ​സി​യു​ടെ ബി​സി​ന​സ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​സി കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ലാ​ണ്.5,990 മു​ത​ലാ​ണു കൂ​ള​റു​ക​ളു​ടെ വി​ല. എ​സി​ക​ളെ അ​പേ​ക്ഷി​ച്ചു വൈ​ദ്യു​തി അ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ലും വെ​ള്ളം ആ​വ​ശ്യ​മാ​ണ് എ​ന്ന​താ​ണ് ഇ​വ​യു​ടെ വ്യ​ത്യാ​സം. കൂ​ള​റു​ക​ളേ​ക്കാ​ള്‍ ആ​ളു​ക​ള്‍ക്കു പ്രി​യം എ​സി​യോ​ടു ത​ന്നെ. വിലാസം :ഫ്രീസിങ് പോയിന്റ് ,വെങ്ങല്ലൂർ ,തൊടുപുഴ . ഫോൺ /04862 -201401 ,9447200635 Kerala

Gulf


National

International