യോഗ നിത്യ യൗവനത്തിനും മന:ശക്തിക്കും



timely news image

ഭാരതത്തിന്റെ തനതായ ഒരു കലയും ശാസത്രവും ദര്‍ശനവുമാണ്‌ യോഗ. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തവും,അത്ഭുതകരവുമായ ശക്തിയും, ചൈതന്യവും ഉണര്‍ത്തി വികസിപ്പിച്ച്‌ അതിനെ പരിപൂര്‍ണ്ണതയിലേയ്‌ക്ക്‌ എത്തിക്കുന്ന പ്രകിയയാണ്‌ യോഗ. ആരോഗ്യമാണ്‌ ഏറ്റവും വലിയ സമ്പത്ത്‌.മനസ്സിന്റെ സമാധാനമാണ്‌ സന്തോഷം. ഇവ രണ്ടും യോഗയിലൂടെ നേടാന്‍ കഴിയുമെന്നുള്ളതു കൊണ്ട്‌ പ്രാചീനമായ ഈ യോഗവിദ്യ വിദേശീകളും ഉദ്യോഗസ്ഥരും സാധാരണക്കാരുമെല്ലാം ഒരു പോലെ അഭ്യസിക്കുന്നു. സ്‌ത്രീ പുരുഷ പ്രായഭേദമന്യേ ഏവര്‍ക്കും എപ്പോഴും എവിടെ വച്ചും യോഗ അഭ്യസിക്കാവുന്നതാണ്‌. മനസ്സിന്റെയും ശരീരത്തിന്റെയും എല്ലാ വിധ പ്രഷുബ്‌ധതകളും ഇല്ലായ്‌മ ചെയ്യാനുളള ഒരു സൂത്രമാണ്‌ യോഗ. പേശികളുടെയും, ഇന്ദ്രീയങ്ങളുടെയും, തലച്ചോറിന്റെയും, തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലം ബിസിനസ്സുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം തലവേദനയും, ക്ഷീണവും ടെന്‍ഷനുമൊക്കെ പലപ്പോഴും ഉണ്ടാകാറുണ്ട്‌.പുകവലി, മദ്യപാനം, ദീര്‍ഘയാത്ര, ഉറക്കകുറവ്‌, പകലുറക്കം, മാംസാ ഹാരം, റേഡിയേഷന്‍, ഭാവനകളും സങ്കല്‌പങ്ങളും തുടങ്ങിയ പലഘടകങ്ങളും മാനസിക പിരിമുറക്കവും,ക്ഷീണവും, തലവേദനയും സൃഷ്‌ടിക്കും. തലയിലെയും, മുഖത്തേയും ഞരമ്പുകളും പേശികളും വലിഞ്ഞു മുറുകി ശരീരവും മനസ്സും ക്ഷീണാവസ്ഥയിലെത്തും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വേദനസംഹാരികള്‍ കഴിക്കുന്നതോ മദ്യപിക്കുന്നതോ ഒട്ടും തന്നെ ആശ്വാസകരമല്ലെന്നു മാത്രമല്ല ഇവ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. മനസ്സിന്റെയും, ശരീരത്തിന്റെയും അസ്വസ്ഥതകള്‍ മാറ്റാനുളള ഏക പോംവഴി ഞരമ്പുകള്‍ക്കും, പേശികള്‍ക്കും അധികം ക്ലേശമുണ്ടാക്കാത്ത, ക്ഷീണമുണ്ടാക്കാത്ത ഊര്‍ജ്ജനഷ്‌ടം ഇല്ലാത്ത ശ്വാസത്തിന്റെ നിയന്ത്രണമുള്ള യോഗ പോലുള്ള വ്യായാമങ്ങള്‍ ശീലിക്കുകഎന്നതാണ്‌. യോഗാഭ്യാസം നിത്യവും ശീലിക്കുന്നവര്‍ക്ക്‌ പ്രായാധിക്യം നിമിത്തമുള്ള അന്ത:സ്രാവഗ്രന്ഥികളുടെ ശക്തിക്ഷയവും, ഓര്‍മ്മക്കുറവും, മാനസിക പിരിമുറക്കവും പിടിപെടുകയില്ല. വ്യായാമമില്ലായ്‌മയുടെ ദൂഷ്യഫലങ്ങള്‍ ഇന്ന്‌ ഒട്ടു മിക്കവരെയും അലട്ടുന്നുണ്ട്‌. അതുകൊണ്ട്‌ അവരുടെ നട്ടെല്ലും സന്ധികളും പേശികളും വഴക്കമില്ലാതെയും കഠിനമായും ഇരിക്കുന്നു. അതിനാലാണ്‌ പ്രായമേറുമ്പോള്‍ നടുവുവേദന, സന്ധി വേദന, പിടലി വേദന, കൈകാല്‍കഴപ്പ്‌, മാനസിക പിരിമുറക്കം എന്നിവയുണ്ടാകുന്നത്‌. കൂടാതെ, പലതരം രോഗങ്ങളും ഇത്തരക്കാരെ അലട്ടാന്‍ തുടങ്ങും. വളയാന്‍ കഴിയാത്തതാണ്‌ വാര്‍ദ്ധക്യ ലക്ഷണം. ഇങ്ങനെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ശക്തമായ മറു മരുന്നാണ്‌ യോഗാഭ്യാസം. പ്രായം കൂടുന്തോറും നട്ടെല്ലിന്റെ വഴക്കം കുറയും. നട്ടെല്ല്‌ കുടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്കുന്ന വ്യായാമങ്ങളാണ്‌ യോഗാസനങ്ങളില്‍ അധികവും. നട്ടെല്ല്‌ എന്തു മാത്രം വഴക്കമുള്ളതാണോ അത്രയും വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ഇല്ലാതാകും. ഓര്‍മ്മശക്തി, ബുദ്ധി, ഏകാഗ്രത, കാര്യക്ഷമത ,ആയൂസ്‌, യൗവ്വനം എന്നിവയെല്ലാം തണ്ടെല്ലിന്റെ വഴക്കത്തെആശ്രയിച്ചാണിരിക്കുന്നത്‌. വാര്‍ദ്ധക്യത്തോട്‌ അടുക്കുന്തോറും നമ്മുടെ നട്ടെല്ലും കഴുത്തും മുന്‍പോട്ട്‌ വളയും. അതിനാല്‍ പ്രായം കൂടുന്തോറും പുറകോട്ട്‌ വളയുന്ന വ്യായാമങ്ങളാണ്‌ നാം കുടുതല്‍ ചെയ്യേണ്ടത്‌. അങ്ങനെ വാര്‍ദ്ധക്യ ലക്ഷണങ്ങളെ നമുക്ക്‌ തടയാന്‍ സാധിക്കും. ഏതു പ്രായത്തിലുളളവര്‍ക്കും ഔഷധസേവയോ ചികിത്സകളോ ഇല്ലാതെയും അധിക പണച്ചെലവില്ലാതെയും എവിടെയും ചെയ്യാവുന്നതാണ്‌. യോഗാസനങ്ങള്‍. ശരീരത്തിന്റെ രണ്ട്‌ പ്രധാന വ്യവസ്ഥകളായ രക്തചംക്രമണ- ശ്വസനപ്രക്രിയകളെ ശുദ്ധിയാക്കി ക്രമപ്പെടുത്തി പേശികളേയും നാഡികളേയും സിരകളേയും ധമനികളേയും നട്ടെല്ലിനെയും ഉത്തേജിപ്പിച്ച്‌ പ്രവര്‍ത്തനക്ഷമമാക്കുന്നതും ശരീരത്തിനും മനസ്സിനും വളരെയധികം ഗുണം ചെയ്യുന്നതുമാണ്‌ യോഗ.ഇത്‌ നിത്യ യൗവ്വനത്തെ പ്രദാനം ചെയ്യുകയും രോഗ പ്രതിരോധശക്തി വര്‍ദ്ധിപ്പിച്ച്‌ നിലവിലുള്ള എല്ലാ അസ്വസ്ഥതകളേയും മാറ്റുകയും ചെയ്യും. രോഗികള്‍ക്കും, വൃദ്ധരായവര്‍ക്കും, മനസ്സിന്‌ അസ്വസ്ഥത ഉള്ളവര്‍ക്കും, പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ്‌യോഗ കൊണ്ട്‌ ഏറ്റവും കുടുതല്‍പ്രയോജനം ലഭിക്കുന്നത്‌. പ്രക്ഷുബ്‌ധമായ മനസ്സിന്റെ ഉടമകളാണ്‌ ഇന്ന്‌ ഏറെ പേരും. ഈ പ്രഷുബ്‌ധത അകറ്റാന്‍ എളുപ്പത്തില്‍ സാധിക്കുന്നത്‌ യോഗയ്‌ക്ക്‌ മാത്രമാണ്‌.ജീവിത വിജയത്തിന്‌ അത്യാവശ്യം വേണ്ടഏകാഗ്രതയും അച്ചടക്കവും യോഗ നേടിത്തരും. യോഗാസനങ്ങളും പ്രാണായാമവും മെഡിറ്റേഷനും മനസ്സിന്റെയും ശരീരത്തിന്റയും എല്ലാ വിധ ക്ഷീണവും പ്രക്ഷുബ്‌ധതകളും അകറ്റി കൂടുതല്‍ കാര്യക്ഷമമാക്കുന്നു. മാനസിക പിരിമുറുക്കം രോഗ പ്രതിരോധശേഷിയേയും ബാധിച്ച്‌ അത്‌ നാഡികളുടെയും കോശങ്ങളുടെയും പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുന്നു. 18 വയസ്സു വരെ ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ച മുന്നിട്ടു നില്‍ക്കും. അതിനു ശേഷം 35 വയസ്സു വരെ കോശങ്ങളുടെ വളര്‍ച്ചയും കോശങ്ങളുടെ നാശവും ഏറെക്കുറെ തുല്യമായിരിക്കും. എന്നാല്‍ 35വയസ്സിനു ശേഷം കോശങ്ങളുടെ നാശം മുന്നിട്ടു നില്‍ക്കും, പോഷാകാഹാരത്തിന്റെ ആഗീരണം കുറയുകയും ക്ഷീണവും രോഗങ്ങളും ശരീരത്തെ അലട്ടുകയും ചെയ്യും. ഏതു പ്രായത്തിലും കോശങ്ങളുടെ വളര്‍ച്ച മുന്നിട്ടു നിര്‍ത്തി പോഷകാഹാരങ്ങളുടെ ആഗികരണശേഷി വര്‍ദ്ധിപ്പിക്കുന്ന ഏക വ്യായമമുറ യോഗ മാത്രമാണ്‌. ആവശ്യത്തിനുള്ള വ്യായാമം ഇല്ലാത്തതു കൊണ്ടാണ്‌ ഇന്ന്‌ വളരെയേറെ പ്രശ്‌നങ്ങള്‍ ഓരോരുത്തരും അനുഭവിക്കുന്നത്‌. നാം കഴിയ്‌ക്കുന്ന ആഹാരം ശരിയല്ലാത്തതുകൊണ്ടും പലപ്പോഴും ആവശ്യത്തിലേറെ കഴിയ്‌ക്കുന്നതു കൊണ്ടും ധാരാളം വിഷാംശങ്ങളും കൊഴുപ്പും, ഷുഗറും എല്ലാം അടിഞ്ഞു കൂടും. ഇത്‌ കത്തിച്ചു കളയാന്‍ വ്യായാമം കൂടിയേ തീരു. ഏതെങ്കിലും വ്യായാമം ഇതു പോലെയുള്ള കൊളസ്‌ട്രോളും ഷുഗറും കത്തിച്ചു കളയാന്‍ പര്യാപ്‌തമല്ല. ശരിയായ യോഗാസന പരിശീലന പരിപാടി കൊണ്ട്‌ അപ്പപ്പോള്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പും ഷുഗറും ചുരുങ്ങിയ സമയംകൊണ്ട്‌ കത്തിച്ചു കളയാന്‍ പറ്റും. വറുത്ത ഭക്ഷണസാധനങ്ങളും മത്സ്യമാംസാദികളും കഴിയ്‌ക്കുമ്പോള്‍ തീര്‍ച്ചയായും കൊഴുപ്പ്‌ അഥവാ കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടും. അതു പോലെ അന്നജം അടങ്ങിയ അരിയാഹാരം പോലുള്ള ഭക്ഷണം അമിതമായി നാം കഴിയ്‌ക്കുന്നതു കൊണ്ട്‌ ഷുഗറും അടിഞ്ഞു കൂടും. അതിനാല്‍ ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നതിനു മുമ്പും അതിനു ശേഷവും നന്നായി വ്യായാമം ചെയ്യേണ്ടതുണ്ട്‌. വിരുദ്ധമായ ആഹാരക്രമം നിമിത്തം മനസ്സും അസ്വസ്ഥമാകും. മനസ്സിന്റെ പ്രഷുബ്‌ധതയും ക്ഷീണവും തീര്‍ക്കാന്‍ യോഗാസനങ്ങള്‍ക്കല്ലാതെ മറ്റൊരു കായികാഭ്യാസത്തിനും സാധിക്കുകയി.ല്ല. നമ്മുടെ ശരീരം ഒരു വാഹനം പോലെയാണ്‌. ഏതൊരു വാഹനത്തിനും ഒരു ലൂബ്രിക്കേഷന്‍ സംവിധാനം വേണം. വാഹനങ്ങള്‍ക്കെല്ലാം ബാറ്ററിയും ഡൈനാമോയും ആവശ്യമാണ്‌. അതുപോലെ തന്നെ വാഹനത്തിന്റെ എന്‍ജിന്‌ ഒരു കൂളിംഗ്‌ സിസ്റ്റം ഉണ്ടാകും. ശരിയായ ഇന്ധനം ഉണ്ടെങ്കിലേ വാഹനം ഓടിക്കാന്‍ കഴിയു. കൂടാതെ ഏതൊരു വാഹനത്തിനും ലക്ഷ്യ ബോധമുള്ള ഒരു ഡ്രൈവറും വേണം. ശരീരം ഒരു വാഹനം ആയതു കൊണ്ട്‌ വ്യായാമം അതും യോഗാസനങ്ങള്‍ പോലുള്ള വ്യായാമങ്ങള്‍ എല്ലാ സന്ധികള്‍ക്കും ഗ്രന്ഥികള്‍ക്കും ഉത്തേജനം നല്‍കി ലൂബ്രിക്കേഷനായി പ്രവര്‍ത്തിക്കുന്നു. ശ്വാസോച്ഛാസത്തിന്‌ ഊന്നല്‍ നല്‍കി കൊണ്ടുള്ള വ്യായാമം യോഗയുടെ ഒരു സവിശേഷതയാണ്‌. ഇത്‌ ശരീരത്തിനും മനസ്സിനും ഊര്‍ജ്ജത്തിന്റെ ഒരു പുനര്‍ പൂരണം നല്‍കി റീചാര്‍ജ്ജ്‌ ചെയ്യുന്നു. ഓരോ വ്യായാമത്തിനും ഇടയില്‍ വിശ്രമം നല്‍കി സാവധാനം ചെയ്യുന്ന ആസനങ്ങള്‍ നമ്മുടെ ഹൃദയത്തിനും മറ്റു അവയവങ്ങള്‍ക്കും ക്ഷീണം ഉണ്ടാകാകാതെ ഊര്‍ജ്ജവും ഉ�േഷവുംനല്‍കുന്നു. യോഗ എപ്പോഴും ഊന്നല്‍ നല്‍കുന്നത്‌ നമ്മുടെ ശരിയായ ഇന്ധനമായ സസ്യാഹാരം കഴിയ്‌ക്കണമെന്നാണ്‌. മറ്റുള്ള ഒരാഹാരവും നമ്മുടെ ശരീരത്തിന്‌ ദഹിപ്പിക്കാന്‍ കഴിവില്ലാത്തതുകൊണ്ട്‌ ശരീരത്തില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടി ഹൃദായാഘാതം സൃഷ്‌ടിക്കും. അതു പോലെ തന്നെ നമ്മുടെ ലക്ഷ്യ ബോധം ശരിയായാല്‍ മാത്രമേ നാം ലക്ഷ്യത്തില്‍ എത്തുകയുള്ളു. നമ്മുടെ ലക്ഷ്യം ഈശ്വര സാക്ഷാല്‍ക്കാരത്തില്‍ കുറഞ്ഞുള്ള ഒന്നും ആകരുത്‌. ഇതിനാണ്‌ യോഗയില്‍ മെഡിറ്റേഷന്‍ പരിശീലിപ്പിക്കുന്നത്‌. നിത്യ യൗവ്വനമാണ്‌ യോഗയുടെ ലക്ഷ്യം. ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ ചൊല്ല്‌. കോടികള്‍ സമ്പാദിച്ചാലും ആരോഗ്യമില്ലെങ്കില്‍ അത്‌ അനുഭവിക്കാനാവില്ലല്ലോ. നമ്മുടെ ആരോഗ്യം നന്നായി കാത്തു സൂക്ഷിക്കുവാന്‍ യോഗവഴി. നമ്മുടെ ശരീരത്തെ രോഗമില്ലാതെ പരിരക്ഷിക്കുവാനും മനസ്സിനെ ടെന്‍ഷന്‍ ഒഴിവാക്കി ഉണര്‍വ്വോടെ ദിവസം മുഴുവനും സംരക്ഷിക്കുവാനും യോഗവഴി സാധിക്കും. എട്ട്‌ അടി സ്ഥലത്ത്‌ അതു സാധിക്കും. എന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ശരീരത്തിന്‌ യാതൊരു ആയാസവുമില്ലാതെ ശരീരം അധികം വിയര്‍ക്കാതെ തല മുതല്‍ പാദം വരെ ഒരോ അവയവത്തിനും കൂടാതെ മനസ്സിനും, ആന്തരിക അവയവങ്ങള്‍ക്കും ഒരേ പോലെ പ്രയോജനം ലഭിക്കുന്ന വ്യായാമത്തിന്‌ യോഗയോളം പറ്റിയ മറ്റൊരു മാര്‍ഗ്ഗമില്ല. കൂടാതെ കൊളസ്‌ട്രോള്‍, പ്രമേഹം, പ്രഷര്‍, ഹൃദ്രോഗം, ആസ്‌തമ, തുടങ്ങിയവയ്‌ക്ക്‌ അത്ഭുതകരമായ ആശ്വാസം ലഭിക്കുന്നു. ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിരന്തരമായ നിരീക്ഷ പരീക്ഷണങ്ങളിലൂടെ ഭാരതത്തിലെ ഋഷിവര്യ�ാര്‍ കണ്ടെത്തിയതാണ്‌ യോഗ. അതിനായി അവര്‍ പാമ്പ്‌, ശലഭം, പൂച്ച, നായ മത്സ്യം, ആന തുടങ്ങിയ അനേകം ജീവികളുടെ വ്യായാമങ്ങള്‍ പരിഷ്‌കരിച്ച്‌ മനുഷ്യര്‍ക്ക്‌ ചെയ്യാവുന്ന തരത്തില്‍ ക്രമീകരിച്ചു. ഈ മുനികള്‍ രൂപകല്‌പന ചെയ്‌ത വിവിധ യോഗാസനങ്ങള്‍ സമാഹരിച്ച്‌ ക്രിസ്‌തുവിന്‌ രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ പതഞ്‌ജലി മഹര്‍ഷി തയ്യാറാക്കിയ ഗ്രന്ഥം.`യോഗാസൂത്രങ്ങള്‍' തലമുറകളായി നമുക്ക്‌ മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു. ഭുരിപക്ഷം പേര്‍ക്കും യോഗയുടെ ഇത്തരത്തിലുളള പ്രയോജനങ്ങള്‍ അറിയില്ലെന്നാണ്‌ വസ്‌തുത. പ്രഗത്ഭരായ യോഗാചാര്യ�ാരില്‍ നിന്നും പരീശിലനം നേടിയാല്‍ ആയുഷ്‌ക്കാലം മുഴുവന്‍ യോഗ തനിയെ തുടര്‍ന്ന്‌ ചെയ്യാന്‍ സാധിക്കും.യോഗയുടെ അത്ഭുത സാധ്യതകളായ ആരോഗ്യം, ഏകാഗ്രത, ഓര്‍മ്മശക്തി, കാര്യക്ഷമത, ബുദ്ധി, ആയുസ്സ്‌, യൗവനം, എന്നിവ നേടിയെടുക്കുന്നതിന്‌ ഓരോരുത്തരുടെയും സമയമനുസരിച്ച്‌ ദിവസും 15 മിനിറ്റെങ്കിലും യോഗ ചെയ്യുന്നത്‌ ഉചിതമായിരിക്കും. യോഗ പരിശീലനം നടത്തുന്നവര്‍ക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ ഓര്‍മ്മശക്തി, ബുദ്ധി, ഏകാഗ്രത കാര്യക്ഷമത ആരോഗ്യം എന്നിവയെല്ലാം വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. യോഗ ശരീരത്തിന്റെ ഓജസ്സും, തേജസ്സും വര്‍ദ്ധിപ്പിച്ച്‌ നിത്യയൗവ്വനത്തെ പ്രദാനം ചെയ്‌ത്‌ സൗന്ദര്യം നിലനിര്‍ത്തുന്നു. ഇന്ന്‌ തന്നെ യോഗയുടെ അത്ഭുത സാധ്യതകള്‍ നിങ്ങളും ഉപയോഗപ്പെടുത്തണം. ലോകം മുഴുവന്‍ യോഗയുടെ പ്രയോജനങ്ങള്‍ മനസ്സിലാക്കിയതു കൊണ്ടാണ്‌ ഐക്യരാഷ്‌ട്ര സഭ യോഗയെ അംഗികരിച്ചതും ഇരുനൂറോളം രാജ്യങ്ങളില്‍ യോഗ പരീശിലിക്കുന്നതും. ജൂണ്‍ 21 അന്താ രാഷ്‌ട്ര യോഗ ദിനമായി ആചരിക്കുന്നതും യോഗയുടെ ഈ അനന്ത സാദ്ധ്യതകള്‍ മനസ്സിലാക്കിയാണ്‌. കേന്ദ്രീയ വിദ്യാലയങ്ങളിലും കോളേജു കളിലും യോഗ നിര്‍ബന്ധമാക്കിയതും ഇതിനാലാണ്‌. യോഗയും മെഡിറ്റേഷനും നിത്യ യൗവനം നില നിര്‍ത്തുന്നതിനും മന:ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏകാഗ്രത, കാര്യക്ഷമത ഇവ വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെ ട്ടിട്ടുള്ളതാണ്‌. യോഗാചാര്യ പോള്‍ മഠത്തിക്കണ്ടം. Instructor , Yoga Centre                                                           Newman College Thodupuzha phone:9400877725,9388813109                  www.yogacharyapaul.wordpress.com Email:yogachryapaul@gmail.com



Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ