വേ​ന​ൽ: ആ​ഹാ​ര​ത്തി​ലും ദി​ന​ച​ര്യ​ക​ളി​ലും ശ്ര​ദ്ധി​ക്ക​ണം



timely news image

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​കാ​വു​ന്ന ശാ​രീ​രി​ക മാ​റ്റ​ങ്ങ​ളും വ​രാ​ൻ സാ​ധ്യ​ത​യു​ള്ള രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള  ആ​ഹാ​ര​വും ദൈ​നം​ദി​ന ച​ര്യ​ക​ളും പി​ന്തു​ട​ര​ണ​മെ​ന്നു ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വേ​ന​ൽ​ക്കാ​ല​ത്ത് ശ​രീ​ര​ബ​ലം കു​റ​യ്ക്കു​ക​യും  ശ​രീ​രം വ​ര​ളു​ന്ന​ത് വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും.  ശ​രീ​ര​ബ​ലം കു​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ ആ​ഹാ​ര​ത്തി​ൽ എ​രി​വ്, പു​ളി, ഉ​പ്പ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം  വ​ള​രെ​യ​ധി​കം കു​റ​യ്ക്ക​ണം. എ​ളു​പ്പം ദ​ഹി​ക്കു​ന്ന​തും ദ്ര​വ​രൂ​പ​ത്തി​ലു​ള്ള​തും  ത​ണു​ത്ത ഗു​ണ​ത്തോ​ടു കൂ​ടി​യ​തു​മാ​യ ആ​ഹാ​ര​ങ്ങ​ളു​ടെ ഉ​പ​യോ​ഗം  വേ​ന​ൽ​ക്കാ​ല​ത്ത് ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്ക​ണം. ക​യ്പു​ര​സ​മു​ള്ള പ​ച്ച​ക്ക​റി​ക​ളും ഇ​ക്കാ​ല​ത്ത് സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന പ​ഴ​ങ്ങ​ളും ആ​ഹാ​ര​ത്തി​ൽ ധാ​രാ​ള​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.   മ​ത്സ്യ​വും മാം​സ​വും വ​ള​രെ​ക്കു​റ​ച്ചു​മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഗോ​ത​മ്പ്, അ​രി, കൂ​വ​ര​ക്, ചോ​ളം, ചെ​റു​പ​യ​ർ, പ​രി​പ്പ് വ​ർ​ഗ​ങ്ങ​ൾ  ഉ​പ​യോ​ഗി​ക്കാം.  കു​ടി​ക്കാ​നാ​യി തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. വി​വി​ധ ത​രം പ​ഴ​ച്ചാ​റു​ക​ൾ നേ​ർ​പ്പി​ച്ചും ഉ​പ​യോ​ഗി​ക്കാം. കൂ​ടാ​തെ  മോ​രി​ൻ വെ​ള്ളം, നാ​ര​ങ്ങാ​വെ​ള്ളം എ​ന്നി​വ​യും തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​ത്തി​ൽ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ രാ​മ​ച്ച​മി​ട്ട് വ​ച്ചി​രു​ന്ന ജ​ലം, ന​റു​നീ​ണ്ടി ഇ​ട്ടു തി​ള​പ്പി​ച്ച  ജ​ലം എ​ന്നി​വ​യും ക​ടി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കാം. സാ​ധാ​ര​ണ കു​ടി​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ വെ​ള്ളം കു​ടി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ആ​രോ​ഗ്യ​വാ​നാ​യ ഒ​രു  വ്യ​ക്തി 12 മു​ത​ൽ 15 ഗ്ലാ​സ് വ​രെ വെ​ള്ളം കു​ടി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.  മ​ല​ർ​പ്പൊ​ടി പ​ഞ്ച​സാ​ര ചേ​ർ​ത്ത് അ​ൽ​പ്പാ​ൽ​പ്പ​മാ​യി ക​ഴി​ക്കു​ന്ന​ത്  ക്ഷീ​ണ​മ​ക​റ്റും.​മ​ദ്യ​വും അ​തു​പോ​ലെ​യു​ള്ള പാ​നീ​യ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണം. അ​യ​ഞ്ഞ കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക. നേ​രി​ട്ട് സൂ​ര്യ ര​ശ്മി​ക​ൾ  ശ​രീ​ര​ത്തി​ൽ പ​തി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ആ​ണ് അ​നു​യോ​ജ്യം.  ശ​രീ​ര​താ​പം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ദേ​ഹ​ത്ത് എ​ണ്ണ തേ​ക്കു​ന്ന​ത് ന​ല്ല​താ​ണ്.  പി​ണ്ഡ​തൈ​ലം, നാ​ല്പാ​മ​രാ​ദി​തൈ​ലം പോ​ലെ​യു​ള്ള എ​ണ്ണ​ക​ൾ പു​ര​ട്ടി കു​ളി​ക്കു​ന്ന​ത് ത്വ​ക്കി​ന് പ്ര​തി​രോ​ധ​ശ​ക്തി വ​ർ​ധി​പ്പി​ക്കും.​സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ  സ്ഥാ​പ​ന​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ ഷ​ഡം​ഗം, ക​ഷാ​യ ചൂ​ർ​ണം, ഗു​ളൂ​ച്യാ​ദി ക​ഷാ​യ ചൂ​ർ​ണം, ദ്രാ​ക്ഷാ​ദി​ക​ഷാ​യ ചൂ​ർ​ണം എ​ന്നി​വ ഇ​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം  കു​ടി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.  വേ​ന​ൽ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​ക്കും ആ​വ​ശ്യ​മാ​യ എ​ല്ലാ ഔ​ഷ​ധ​ങ്ങ​ളും ഗ​വ.  ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണെ​ന്നും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ.



Kerala

Gulf


National

International