ഭു​വ​നേ​ശ്വ​ർ ഐ​പി​എ​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ മാ​ത്രം ?timely news image

മും​ബൈ: മാ​ര്‍ച്ച് 23നു ​ആ​രം​ഭി​ക്കു​ന്ന ഐ​പി​എ​ല്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മേ താ​ന്‍ ക​ളി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ള്ളു​വെ​ന്ന സൂ​ച​ന ന​ല്‍കി ഇ​ന്ത്യ​യു​ടെ മു​ന്‍ നി​ര പേ​സ​ര്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍. ലോ​ക​ക​പ്പ് വ​രാ​നി​രി​ക്കെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്ക് ഇ​ത്ത​ര​ത്തി​ലൊ​രു വ​ര്‍ക്ക്‍ലോ​ഡ് മാ​നെ​ജ്മെ​ന്‍റ് ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ത​നി​ക്ക് ല​ഭി​യ്ക്കു​ന്ന​തെ​ന്ന് ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. മാ​ര്‍ച്ച് 23നു ​ആ​രം​ഭി​ക്കു​ന്ന ഐ​പി​എ​ല്‍ അ​വ​സാ​നി​ച്ച ഉ​ട​ന്‍ ത​ന്നെ മേ​യ് 30നു ​ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്നി​രി​ക്കെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്ക് അ​ത്യാ​വ​ശ്യം വി​ശ്ര​മം ആ​വ​ശ്യ​മു​ണ്ടെ​ന്ന​തി​നാ​ല്‍ ഇ​ത്ത​ര​ത്തി​ലൊ​രു ന​ട​പ​ടി​യാ​ണ് ഏ​വ​ര്‍ക്കും ന​ല്ല​തെ​ന്നാ​ണ് മാ​നെ​ജ്മെ​ന്‍റ് തീ​രു​മാ​നം. മേ​യ് 25നു ​ന്യൂ​സി​ലാ​ണ്ടി​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ സ​ന്നാ​ഹ മ​ത്സ​രം. പൊ​തു തി​ര​ഞ്ഞെ​ടു​പ്പ് മൂ​ലം ഐ​പി​എ​ല്‍ ആ​ദ്യ ഘ​ട്ട ഫി​ക്സ്ച്ച​റു​ക​ള്‍ മാ​ത്ര​മാ​ണ് പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. ഐ​പി​എ​ലി​ലെ യാ​ത്ര​യും പ​രി​ശീ​ല​ന​വും വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ലാ​വ​സ്ഥ​യും എ​ല്ലാം അ​ല്പം ശ്ര​മ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ പ​റ​ഞ്ഞു. അ​തി​നാ​ല്‍ ത​ന്നെ ലോ​ക​ക​പ്പ് പോ​ലെ ഒ​രു വ​ലി​യ ടൂ​ർ​ണ​മെ​ന്‍റി​നു താ​ര​ങ്ങ​ള്‍ വേ​ണ്ട​ത്ര ത​യാ​റെ​ടു​പ്പു​ക​ള്‍ ക​ളി​ച്ചും ക​ളി​ക്കാ​തെ​യും ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ പ​റ​ഞ്ഞു.  ഇ​ന്ത്യ​ന്‍ ഏ​ക​ദി​ന ടീ​മി​ല്‍ അ​വ​സാ​ന ഇ​ല​വ​നി​ല്‍ സ്ഥി​രം സ്ഥാ​ന​മൊ​ന്നു​മി​ല്ലെ​ങ്കി​ലും ഐ​പി​എ​ല്‍ ക​ഴി​ഞ്ഞു​ട​നെ​ത്തു​ന്ന ലോ​ക​ക​പ്പി​ല്‍ താ​ന്‍ ഫി​റ്റാ​യി ഇ​രി​ക്കു​ക എ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ഭു​വ​നേ​ശ​ര്‍ കു​മാ​ര്‍ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്ക് ക്ഷീ​ണം തോ​ന്നു​ന്നു​വെ​ങ്കി​ല്‍ താ​ന്‍ വി​ശ്ര​മം എ​ടു​ക്കു​മെ​ന്നും എ​ന്നാ​ല്‍ ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്നും പ​ക്ഷേ അ​വ​ര്‍ ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് താ​ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ന​ല്‍കി അ​തി​നു അ​വ​സ​രം ന​ല്‍കു​മെ​ന്നു​മാ​ണ് ത​ന്‍റെ വി​ശ്വാ​സ​മെ​ന്ന് ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ പ​റ​ഞ്ഞു.Kerala

Gulf


National

International