വീക്കേ സുധാകരന്റെ പരകായപ്രവേശം കവിതാ സമാഹാരം പ്രകാശനം ഞായറാഴ്‌ചtimely news image

തൊടുപുഴ : വീക്കേ സുധാകരന്‍ രചിച്ച്‌ ലോഗോസ്‌ ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്ന പരകായപ്രവേശം കവിതാസമാഹാരത്തിന്റെ പ്രകാശനവും കവിയരങ്ങും മാര്‍ച്ച്‌ 10 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2-ന്‌ തൊടുപുഴ മൂണ്‍ലിറ്റ്‌ റീജന്‍സിയില്‍ നടക്കും. ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ നടക്കുന്ന കവിയരങ്ങ്‌ സരസമ്മ കെ,നായര്‍ ഉദ്‌ഘാടനം ചെയ്യും. ഡോ. കെ. സജി, സതീദേവി, ജിനദേവന്‍ വെളിയനാട്‌, തൊമ്മന്‍കുത്ത്‌ ജോയി, സുകുമാര്‍ അരിക്കുഴ, സുരേഷ്‌ കക്കാട്‌, ഇന്ദിര രവീന്ദ്രന്‍, കൗസല്യ കൃഷ്‌ണന്‍, ടോം മുളന്തുരുത്തി, മോഹനന്‍ മൂലയില്‍, സി.ജി. രാധാകൃഷ്‌ണന്‍, അനൂപ്‌ കക്കാട്‌ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ കവിയും പ്രഭാഷകനുമായ ആലങ്കോട്‌ ലീലാ കൃഷ്‌ണന്‍ കവിതാസമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിക്കു. കവി എസ്‌.വി. ആര്യാംബിക ആദ്യ കോപ്പി സ്വീകരിക്കും. തപസ്യ സംസ്ഥാന വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ പ്രൊഫ. പി.ജി ഹരിദാസ്‌ അദ്ധ്യക്ഷത വഹിക്കും. ബാബുരാജ്‌ കളമ്പൂര്‌, എന്‍.കെ. ദേശം, ഡോ. സി.റ്റി. ഫ്രാന്‍സിസ്‌, പി.സി. ജോസഫ്‌ എക്‌സ്‌ എം.എല്‍.എ., പ്രൊഫ. കെ.എസ്‌. ഇന്ദു, പി.എന്‍.കേശവന്‍നായര്‍, ഡോ. എസ്‌ ബി പണിക്കര്‍, കെ.പി. ശ്രീകുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ആര്‍ ഹരി, ആമ്പല്‍ ജോര്‍ജ്‌, കൃഷ്‌ണന്‍കുട്ടി തൊടുപുഴ തുടങ്ങിയവര്‍ പ്രസംഗിക്കും. ലക്ഷ്‌മിദാസ്‌, ആതിര സുധാകരന്‍, അക്ഷര സുധാകരന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിക്കും. കവി വീക്കേ സുധാകരന്‍ മറുപടി പ്രസംഗം നടത്തും.Kerala

Gulf


National

International