തൊമ്മന്കുത്ത് റൂട്ടിൽ കെ എസ്ആർ ടി സി ബസ് വേണംtimely news image

  വണ്ണപ്പുറം: വണ്ണപ്പുറം തൊമ്മൻകുത്ത് കരിമണ്ണൂർ റൂട്ടിൽ കെ എസ് ആർ ടി സി ബസ്സ് അനുവദിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന ആവശ്യം ശക്തമായി ..ടൂറിസ്റ്റ് കേന്ദ്രമായ തൊമ്മൻകുത്ത് റൂട്ടിൽ മാത്രമാണ്          കെ എസ് ആർ ടി സി ബസ്സ് ഇല്ലാത്തത്.സ്വകാര്യ ബസ്സുകൾ മാത്രമുള്ള തൊടുപുഴ - തൊമ്മൻകുത്ത് - വണ്ണപ്പുറം റൂട്ടിൽ കെ എസ് ആർ ടി സി ബസ്സ് ഇല്ലാത്തതുമൂലം ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് ഉണ്ടാകുമ്പോൾ ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് തൊമ്മൻകുത്തുകാർക്ക്. പക്ക മെർമിറ്റുള്ള ചില സ്വകാര്യ ബസ്സുകൾ ഞായറാഴ്ച്ച ദിവസങ്ങളിൽ പല കാരങ്ങൾ പറഞ്ഞ് ട്രിപ്പുകൾ മുടക്കുന്നതും സാധാരണയാണ്. കൂടാതെ വണ്ണപ്പുറത്ത് നിന്ന് തൊമ്മൻകുത്ത് വഴി തൊടുപുഴക്ക് പോകുന്ന സ്വകാര്യ ബസ്സ് ലാസ്റ്റ് ട്രിപ്പ് ആഴ്ച്ചയിൽ പല ദിവസവും മുടക്കുന്നു. ഈ ബസ്സ് തന്നെയാണ് തൊടുപുഴയിൽ നിന്ന് തൊമ്മൻകുത്ത് വഴി വണ്ണപ്പുറത്തേക്കുള്ള അവസാന ബസ്സും, ഇതുമൂലം ആ ട്രിപ്പും മുടങ്ങുകയാണ് . ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ,ഉദ്യോഗസ്ഥരും വണ്ണപ്പുറത്ത് എത്തുമ്പോഴേക്കും രാത്രി ഏഴ് കഴിഞ്ഞിരിക്കും, ഈ വരുന്നവരിൽ തൊമ്മൻകുത്ത് റൂട്ടിൽ പോകേണ്ടവർ ഓട്ടോയെയോ, മറ്റ് ടാക്സികളെയോ ആശ്രിയിക്കണം. പല സർക്കാരുകൾക്കും ഈ റൂട്ടിലൂടെ കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണം എന്ന ആവശ്യപ്പെട്ടു കൊണ്ട് അനേകം പേർ ഒപ്പിട്ട  നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കില്ലും ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് യാതൊരു വിധ നടപടികളും കൈക്കൊണ്ടട്ടില്ല. അധികാരികൾ ജനങ്ങളുടെ ഈ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നുKerala

Gulf


National

International