ഡോ.ജോസഫ്‌ അഗസ്റ്റിന്‍ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍timely news image

തൊടുപുഴ : ഡോ. ജോസഫ്‌ അഗസ്റ്റിന്‍ ചെയര്‍മാനായി ഇടുക്കിജില്ലാ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി (സി. ഡബ്ല്യു സി) പുനഃസംഘടിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. കെ.പി.മേരി, അഡ്വ. എച്ച്‌. കൃഷ്‌ണകുമാര്‍, അഡ്വ. ഷൈനി ജെയിംസ്‌, സിമി സെബാസ്റ്റ്യന്‍ കെ. എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍. ചെയര്‍മാനായി നിയമിക്കപ്പെട്ട ഡോ. ജോസഫ്‌ അഗസ്റ്റിന്‍ തൃപ്പൂണിത്തുറ പൈതൃകപഠന കേന്ദ്രം ഗവേര്‍ണിംഗ്‌ ബോര്‍ഡ്‌ അംഗവും ഇടുക്കി ജില്ലാ സഹകരണാശുപത്രി ഡയറക്‌ടറുമാണ്‌. മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗം, ഇടുക്കിജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌, തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മണക്കാട്‌ ഗ്രാമപഞ്ചായത്തംഗം, തൊടുപുഴ താലൂക്ക്‌ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍, പുതുപ്പരിയാരം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, തൊടുപുഴ താലൂക്ക്‌ റബര്‍ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റി ഡയറക്‌ടര്‍, തൊടുപുഴ ന്യൂമാന്‍ കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍, ആലുവ യു.സി. കോളേജ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി, കേരള സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലര്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തൊടുപുഴ ന്യൂമാന്‍ കോളേജ്‌ ചരിത്രവിഭാഗം മേധാവിയായി വിരമിച്ചതിനു ശേഷം ഇടുക്കിജില്ലാ കോടതിയില്‍ അഭിഭാഷകനും ഇന്ത്യന്‍ ലോയേഴ്‌സ്‌ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ്‌. എം.എ., എല്‍.എല്‍.എം, പി.എച്ച്‌.ഡി ബിരുദധാരിയാണ്‌.Kerala

Gulf


National

International