മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പൻ അന്തരിച്ചുtimely news image

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പൻ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നെയ്യാറ്റിൻകരയിലെ വസതിയിലായിരുന്നു അന്ത്യം. 1987 മുതൽ 1991 വരെ ഇ.കെ നയനാർ മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. പ്രോട്ടേം സ്പീക്കർ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അരളുമൂട്ടിൽ ജോൺസന്‍റെ മകനാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ വി.ജെ രണ്ട് വർഷം കെഎസ്ആർടിസിയിൽ ക്ലർക്കായി ജോലി ചെയ്തു. വിദ്യാർഥിയായിരിക്കുമ്പോൾ എസ്എഫ്ഐയിൽ ചേർന്ന അദ്ദേഹം പിന്നീട് സിപിഎമ്മിന്‍റെ സജീവപ്രവർത്തകനായി. 1983 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിലെത്തി. 1982 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ കെ.കരുണാകരൻ നേമം നിയമസഭ മണ്ഡലത്തോടൊപ്പം മാള നിയമസഭമണ്ഡലത്തിലും മത്സരിച്ച് വിജയിച്ചു. മാള മണ്ഡലം നിലനിർത്തിയ കരുണാകരൻ നേമം മണ്ഡലത്തിൽ നിന്ന് രാജിവച്ചു. ഇതിനെ തുടർന്നാണ് 1983ൽ നേമം ഉപതെരഞ്ഞെടുപ്പ് നടന്നത്. പിന്നീട് 1987 ലും 1991 ലും നേമം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. 2006ൽ നെയ്യാറ്റിൻകരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.Kerala

Gulf


National

International