വൈകി ഉറങ്ങി വൈകി ഉണരുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ കാത്തിരിക്കുന്നത് ഒന്നിലേറെ രോഗങ്ങൾtimely news image

രാത്രി ഏറെ വൈകുവോളം ടിവി കാണലും സോഷ്യൽ മീഡിയകളിലെ ചാറ്റിങ്ങും പുസ്‌തകവായനയും വർത്തമാനം പറഞ്ഞിരിക്കലുമൊക്കെയായി ഇന്നു പലരും ഉറങ്ങുന്നത് വെളുപ്പാൻ കാലത്താണ്. എന്നാൽ വൈകി ഉറങ്ങി വൈകി ഉറക്കമുണരുന്നവരുടെ ശ്രദ്ധയ്ക്ക്... ഇനിയും ഈ ശീലം തുടരുകയാണെങ്കിൽ നിങ്ങനെ കാത്തിരിക്കുന്നത് ഒന്നല്ല കുറച്ചധികം രോഗങ്ങൾ തന്നെയാണെന്നു പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്. നേരത്തെ കിടന്ന് നേരത്തെ എഴുനേൽക്കുന്നവരെക്കാൾ രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്നവർക്കുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. രാത്രി വൈകി ഉറങ്ങാൻ കിടക്കുന്നവർ മദ്യം, മധുരം, ഫാസ്റ്റ് ഫൂഡ് എന്നിവയാകും ശീലിക്കുന്നത്. ഇവരാകട്ടെ പഴങ്ങളും പച്ചക്കറിയും വളരെ കുറച്ചു മാത്രമേ കഴിക്കൂ. കഫീൻ അടങ്ങിയ ബിവറേജുകളും രാത്രി ഭക്ഷണത്തിൽ ശീലമാക്കും. ഇതിനൊപ്പം രാത്രി ഏറെ വൈകി മാത്രമേ ഉറങ്ങാൻ കിടക്കുകയുമുള്ളൂ. ഈ ശീലം തന്നെയാണ് നിങ്ങളിലേക്ക് രോഗം കടന്നുവരുന്നതിനു കാരണവും.  രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. ഗ്ലൂക്കോസിന്‍റെ ഉപാചയത്തെ സർക്കാർഡി യൻ റിഥം സ്വാധീനിക്കുന്നത്  മൂലമാണിതെന്നു അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. രാത്രി വൈകി കിടക്കുന്നവർ കിടക്കാൻ പോകുന്നതിനു തൊട്ടു മുൻപ് ഭക്ഷണം കഴിക്കുകയും അതുമായി ഉറങ്ങാൻ തുടങ്ങുമ്പോൾ തന്നെ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യും. ഇത് ഉപാചയപ്രവർത്തനത്തെ ദോഷകരമായിട്ടാണ് ബാധിക്കുന്നത്. Kerala

Gulf


National

International