ഐ ലീഗ് ഫുട്‌ബോള്‍: ചെന്നൈ സിറ്റി ചാംപ്യന്മാർtimely news image

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോള്‍ ചാംപ്യൻഷിപ്പിൽ രണ്ടാം സീസണിൽ ചെന്നൈ സിറ്റിയ്ക്ക് കിരീടം. ഇന്ന് നടന്ന സന്നാഹമത്സരത്തിൽ മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1)പരാജയപ്പെടുത്തിയാണ് ചെന്നൈയുടെ നേട്ടം. ഇതോടെ പട്ടികയിൽ 43 പോയന്‍റുകളുമായാണ് ചെന്നൈ സിറ്റി ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1)ഗോകുലം കേരള എഫ്സിയെ പരാജയപ്പെടുത്തിയ ഈസ്റ്റ് ബംഗാളാണ് 42 പോയന്‍റുകളുമായി രണ്ടാം സ്ഥാനത്ത്.  ‌നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെതിരെ ആധികാരികമായ വിജയം നേടിയാണ് ചെന്നൈ സിറ്റി കന്നികിരീടം സ്വന്തമാക്കുന്നത്. ഐ ലീഗിലെ 20 മത്സരങ്ങളിൽ 13 എണ്ണത്തിൽ വിജയിക്കുകയും നാല് കളികളിൽ സമനിലനേടുകയും ചെയ്ത ചെന്നൈ മൂന്ന് മത്സരങ്ങളിലാണ് പരാജയമറിഞ്ഞത്.   ഒരു പോയന്‍റിന്‍റെ വ്യത്യാസത്തിലാണ് ഈസ്റ്റ് ബംഗാളിന് ചാംപ്യൻഷിപ്പ് നഷ്ടമാകുന്നത്. 13 മത്സരങ്ങളിൽ വിജയിച്ച ഈസ്റ്റ്ബംഗാൾ മൂന്ന് മത്സരങ്ങളിൽ സമനില നേടുകയും നാല് മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇന്ന് നടന്ന അവസാനമത്സരത്തിൽ ചെന്നൈ സിറ്റിയ്ക്ക് വേണ്ടി ബോറ രണ്ട് ഗോളുകൾ നേടിയപ്പോൾ‌ പെട്രോ മാൻസി ഒരു ഗോളും നേടിയപ്പോൾ ബിലാലയാണ് മിനർവ പഞ്ചാബിന്‍റെ ആശ്വാസ ഗോൾ നേടിയത്. കോഴിക്കോട് നടന്ന ഈസ്റ്റ് ബംഗാൾ- ഗോകുലം കേരള മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി സാന്‍റോസും  റെൽറ്റെയും ഗോൾ നേടിയപ്പോൾ ഗോകുലത്തിനായി ജോസഫാണ് ഗോൾ സ്കോർ ചെയ്തത്. Kerala

Gulf


National

International