149 യാത്രക്കാരുമായി പുറപ്പെട്ട എത്യോപ്യൻ വിമാനം തകർന്നുവീണുtimely news image

ബിഷോഫ്ടു: 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യൻ എയർലൈൻസിന്‍റെ വിമാനം തകർന്നു. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്നും 62 കിലോമീറ്റർ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി എത്യോപ്യൻ പ്രധാനമന്ത്രിയുടെ ഓഫിസിനെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായത്. പ്രതിദിന സർ‌വീസ് നടത്തുന്ന ബോയിങ് 737 വിമാനമാണ് തകർന്നു വീണത്. അഡിസ് അബാബയിൽ നിന്നും കെനിയയിലെ നയ്റോബിയിലേക്ക് പുറപ്പെട്ട വിമാനമാണു തകർന്നത്. വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എത്യോപ്യൻ പ്രധാനമന്ത്രി ട്വിറ്റർ വഴി അനുശോചനം രേഖപ്പെടുത്തി.Kerala

Gulf


National

International