തെരഞ്ഞെടുപ്പിന് മുൻപ് പുൽവാമ ആക്രമണത്തിന് സമാനമായ ഒരു ആക്രമണം നടക്കും: രാജ് താക്കറെtimely news image

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പുൽവാമ ആക്രമണത്തിന് സമാനമായ ഒരു ആക്രമണം രാജ്യത്തുണ്ടാകുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേനാ (എംഎൻഎസ്) പ്രസിഡന്‍റ് രാജ് താക്കറെ. പുൽവാമക്ക് സമാനമായ ഒരു ആക്രമണം രണ്ടു മാസത്തിനുള്ളില് രാജ്യത്ത് ഉണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വേളയിലായിരിക്കുമിത്. എന്‍റെ വാക്കുകൾ ഓർത്തു വച്ചോളൂ. മുംബൈയിൽ എംഎൻഎസിന്‍റെ 13-ാം വാര്ഷിക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു രാജ് താക്കറെ.  ഇത് ജനങ്ങളെ അവരുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും മാറ്റി ദേശസ്നേഹത്തിലേക്ക് വഴി തിരിച്ച് വിടുമെന്നും അദ്ദേഹം പറഞ്ഞു. Kerala

Gulf


National

International